1 GBP = 127.95

മാസപ്പടി കേസ്: അന്വേഷണത്തിന് സർക്കാരിൻ്റെ പച്ചക്കൊടി, പിണറായിക്കും റിയാസിനും വീണക്കുമെതിരെ എസ്ഐടി അന്വേഷണം

മാസപ്പടി കേസ്: അന്വേഷണത്തിന് സർക്കാരിൻ്റെ പച്ചക്കൊടി, പിണറായിക്കും റിയാസിനും വീണക്കുമെതിരെ എസ്ഐടി അന്വേഷണം

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങി സർക്കാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി അഡ്വ പിഎ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചാണ് അന്വേഷണം നടക്കുക. മൂവർക്കുമെതിരെ പ്രാഥമിക അന്വേഷണം രജിസ്‌റ്റർ ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വിഡി സതീശനും വിഷയത്തിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐടി രൂപീകരിച്ചുള്ള അന്വേഷണത്തിന് തീരുമാനമെടുത്തത്. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് ആഭ്യന്തര മന്ത്രി നിർദേശം നൽകി.

മാസപ്പടി കേസ് സംബന്ധിച്ച ഇഡി ശുപാര്‍ശ അന്വേഷിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങുമെന്ന് അറിയിച്ച രമേശ്‌ ചെന്നിത്തല, ഏത് രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് ഡിജിപി തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രാഥമിക അന്വേഷണം നടത്തിയിട്ട് മാത്രമേ എഫ് ഐ ആർ ഇടാൻ പാടുള്ളൂ എന്ന കോടതി ഉത്തരവും നിയമോപദേശത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more