1 GBP = 128.52
breaking news

ആര്‍ക്കും പ്രത്യേക അധികാരമില്ല, അന്വേഷണവുമായി സഹകരിച്ചേ മതിയാകൂ; പി എസ് സിക്കെതിരേ മുഖ്യമന്ത്രി

ആര്‍ക്കും പ്രത്യേക അധികാരമില്ല, അന്വേഷണവുമായി സഹകരിച്ചേ മതിയാകൂ; പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിരുവനന്തപുരം: പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പി എസ് സിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ. പി എസ് സി ചെയർമാൻ ഉൾപ്പെടെ ആർക്കും പ്രത്യേക അധികാരമില്ലെന്നും അന്വേഷണവുമായി സഹകരിച്ചെ മതിയാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നിയമോപദേശം ലഭിച്ചതിനുശേഷം ആയിരിക്കും പോലീസിന്റെ തുടർ നടപടി.

പരീക്ഷ ക്രമക്കേടിലെ അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നാണ് പി എസ് സി അംഗങ്ങളുടെ നിലപാട്. ഈ നിലപാടിനെ രൂക്ഷമായി വിമർശിച്ചാണ് മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തിയത്. ആർക്കും പ്രത്യേക അധികാരമില്ലെന്നും അന്വേഷണവുമായി സഹകരിച്ചേ മതിയാകൂവെന്നും മുഖ്യമന്ത്രി.

പി എസ് സിയും അന്വേഷണ സംഘവും തമ്മിലുള്ള പോരുമുറുകുന്നതിനിടയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തിയിലേക്ക് നടത്തിയ പരീക്ഷയിൽ പുതുക്കിയ റാങ്ക് പട്ടികയിൽ ഇടം പിടിച്ചവരുടെ ഇൻ്റർവ്യൂ പി എസ് സി ഉടൻ നടത്തും.തുടർന്ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.നിലവിലെ പട്ടികയിലെ ഒന്നാം റാങ്കുകാരനായ അരുൺ ജെ പ്രതാപ് പുതുക്കിയ ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്. അതേസമയം പഴയ പട്ടികയിൽ ഉണ്ടായിരുന്നവരിൽ ചിലർ പുതിയ പട്ടികയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പരീക്ഷയിൽ 58 മാർക്കിന്റെ ചോദ്യത്തിന്റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയിരുന്നില്ല. പരീക്ഷ നടത്തിപ്പിൽ പരാതി ഉയർന്നതിനെ തുടർന്നാണ് പുനർ മൂല്യനിർണയം നടത്താൻ പി എസ് സി തീരുമാനിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more