1 GBP = 128.58
breaking news

ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും

ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും

ബംഗാള്‍: ടിഎംസി ഔദ്യോഗിക ചിഹ്ന തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും. മമതാ ബാനര്‍ജിയുടെയും ഋതബ്രത ബാനര്‍ജിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ഔദ്യോഗിക പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള തര്‍ക്കം തുടരുന്നതിനിടയാണ് വിഷയത്തില്‍ ഇന്നലെ ഇലക്ഷന്‍ കമ്മീഷന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസെന്ന പേരും ചിഹ്നവും ഇരു വിഭാഗങ്ങള്‍ക്കും ഉപയോഗിക്കാനാകില്ലന്ന ഉത്തരവിന് പിന്നാലെ ഇന്ന് 11 മണിക്കുള്ളില്‍ മറ്റൊരു പേരും ചിഹ്നവും കമ്മീഷന്‍ മുന്നില്‍ സമര്‍പ്പിക്കണമെന്നും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് കമ്മീഷന്‍ തീരുമാനത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ മമതാ ബാനര്‍ജി മൂന്ന് പേരുകളും ചിഹ്നങ്ങളും കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചു. തൊട്ടു പിന്നാലെ ഋതബ്രത ബാനര്‍ജിയുടെയും നേതൃത്വത്തിലുള്ള വിഭാഗവും പേരുകളും ചിഹ്നങ്ങളും സമര്‍പ്പിക്കുകയായിരുന്നു. ഇതില്‍നിന്ന് ഒരു പേരും ചിഹ്നവും ഇലക്ഷന്‍ കമ്മീഷന്‍ ആകും ഇനി തീരുമാനിക്കുക.

എന്നാല്‍, ഈ നടപടിയെ ശക്തമായ വിമര്‍ശിച്ച് പ്രതിപക്ഷം ഇന്ന് രംഗത്തെത്തി. ആദ്യം ശിവസേനയേയും പിന്നാലെ എന്‍സിപിയേയും ഇപ്പോള്‍ ടിഎംസിയേയും ബിജെപി പിളര്‍ത്തിയിരിക്കുന്നു എന്ന് വിമര്‍ശിച്ച രാഹുല്‍ ജനവിധി സംരക്ഷിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിനെ അട്ടിമറിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

എന്നാല്‍, ഇതിനിടെ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള പ്രതിപക്ഷ ചേരിക്കായുള്ള ശ്രമം തുടരുന്നതിനിടെ ഡിഎംകെ എംപി കനിമൊഴി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ കൊല്‍ക്കത്തയിലെ വസതിയില്‍ എത്തിയുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more