1 GBP = 128.43

ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

കാഠ്മണ്ഡു: ജീവിച്ചിരിക്കുന്നവര്‍, മരിച്ചവര്‍, കാണാതായവര്‍ ഹൃദയം തകര്‍ന്നു നില്‍ക്കുന്ന നേപ്പാളിലെ മനുഷ്യര്‍ ഇങ്ങനെ മൂന്നുതരം മാത്രം. അശുഭകരമായ ഒരു വാര്‍ത്ത ഇനിയും താങ്ങാനുള്ള കരുത്ത് മനസുകള്‍ക്കില്ല. തിരിച്ചു വരുമെന്നും വഴിവിളക്ക് തെളിയുമെന്നുമുള്ള പ്രത്യാശ മാത്രം.

മിന്നല്‍പ്രളയം ദുരന്തം വിതച്ച ശേഷം, നെഞ്ചുലയ്ക്കുന്ന കാഴ്ചയാണ് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേത്. ടിയു ടീച്ചിംഗ് ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു. ഓരോ ദിവസവും ഇവിടെ പതിക്കുന്ന ചിത്രങ്ങളുടെ എണ്ണം കൂടുകയാണ്. ഇവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ഉറ്റവരെയും ഇവിടെ കാണാം.

മക്കളുടെ, അമ്മയുടെ , അച്ഛന്റെ , കൂട്ടുകാരുടെ അങ്ങനെ നൂറുകണക്കിന് ചിത്രങ്ങള്‍, അത്രയും കാത്തിരിപ്പുകള്‍… പരിചയമുള്ള ആളുകളുടെ ചിത്രങ്ങള്‍ പരിചയമില്ലെങ്കിലും ഫോണില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് അയച്ചു നല്‍കുന്നു. പരസ്പരം ആളുകളെക്കുറിച്ച് സംസാരിക്കുന്നു. താങ്ങാവുന്നു. എങ്ങും നോവുണര്‍ത്തുന്ന കാഴ്ചകള്‍ മാത്രം.

അതേസമയം, ഈ ആശുപത്രിയില്‍ 69 പേരാണ് നിലവില്‍ ഗുരുതരമായി ചികിത്സയില്‍ തുടരുന്നത്. നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണം ആയിരം കടന്നു. 3,916 പേരെ കാണാനില്ല. ബ്രിട്ടീഷ് പൗരത്വമുള്ള കൊല്ലം പരവൂര്‍ സ്വദേശി സുനന്ദയെ കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ്. ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more