1 GBP = 128.52
breaking news

ഷൗക്കത്ത് യുഡിഎഫിന്റെ മോഡിഫിക്കേഷൻ വാഗ്ദാനത്തിന്റെ ഇര; സർക്കാർ സ്വീകരിക്കുന്നത് തൊഴിലാളികളുടെ വയറ്റത്ത് അടിക്കുന്ന നയം, പിണറായി വിജയൻ

ഷൗക്കത്ത് യുഡിഎഫിന്റെ മോഡിഫിക്കേഷൻ വാഗ്ദാനത്തിന്റെ ഇര; സർക്കാർ സ്വീകരിക്കുന്നത് തൊഴിലാളികളുടെ വയറ്റത്ത് അടിക്കുന്ന നയം, പിണറായി വിജയൻ

തിരുവനന്തപുരം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.

ഒരു സാധാരണ തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം തടഞ്ഞുവെച്ച് മരണത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥർ ചെയ്തിരിക്കുന്നത്. ഏജന്റുമാർ മുഖേനയല്ലാതെ നേരിട്ട് ആർ.ടി ഓഫീസിനെ സമീപിച്ചു എന്നതും കൈക്കൂലി നൽകാൻ തയ്യാറായില്ല എന്നതുമാണ് ഷൗക്കത്തലി ചെയ്ത തെറ്റ്. മുൻപ് ഇതേ അവസ്ഥയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്ന വാഹനത്തിന്, നിസ്സാരമായ ബോഡി വർക്കിന്റെയും മോഡിഫിക്കേഷന്റെയും പേരുപറഞ്ഞ് പത്തു മാസത്തോളമാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. വാഹനം നിരത്തിലിറക്കാൻ കഴിയാതെ വന്നതോടെ ബാങ്ക് വായ്പാ അടവുകൾ മുടങ്ങുകയും അദ്ദേഹത്തിന്റെ സിബിൽ സ്കോർ തകരുകയുമുണ്ടായി. ജീവിക്കാൻ മറ്റു വഴികളില്ലാതെ ഉപജീവനമാർഗ്ഗം പൂർണ്ണമായും അടഞ്ഞപ്പോഴാണ് ആ ചെറുപ്പക്കാരന് സ്വന്തം ജീവൻ ഉപേക്ഷിക്കേണ്ടി വന്നത്.

ഷൗക്കത്ത് യുഡിഎഫിന്റെ മോഡിഫിക്കേഷൻ വാഗ്ദാനത്തിന്റെ ഇരയാണ്. അനുവദനീയമായ മോഡിഫിക്കേഷനുകളിൽ പോലും എംവിഡി ഉദ്യോഗസ്ഥർ വേട്ടയാടുന്നെന്നും
പിണറായി വിജയൻ കൂട്ടിച്ചേർത്തു. അനാഥമായ ആ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായവും അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കാനും സർക്കാർ ബാധ്യസ്ഥരാണ് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more