1 GBP = 127.75

വന്ദേ മാതരം മുഴുവൻ ആലപിക്കണമെന്ന നിയമം UDF ലംഘിക്കും, വലിയ നിയമ പോരാട്ടത്തിലേക്ക് ആയിരിക്കും ഇത് എത്തുക; NK പ്രേമചന്ദ്രൻ എംപി

വന്ദേ മാതരം മുഴുവൻ ആലപിക്കണമെന്ന നിയമം UDF ലംഘിക്കും, വലിയ നിയമ പോരാട്ടത്തിലേക്ക് ആയിരിക്കും ഇത് എത്തുക; NK പ്രേമചന്ദ്രൻ എംപി


സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ വന്ദേ മാതരം മുഴുവൻ ആലപിക്കേണ്ടതില്ല എന്നതാണ് UDF നിലപാടെന്ന് NK പ്രേമചന്ദ്രൻ എംപി. വന്ദേ മാതരം മുഴുവൻ ആയി ആലപിക്കണം എന്ന നിയമം UDF ലംഘിക്കും. വലിയ നിയമ പോരാട്ടത്തിലേക്ക് ആയിരിക്കും ഇത് എത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ പ്രതികരണം സ്വാഭാവികം.

അത് സഹിഷ്ണുതയോടെ നോക്കി കാണുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രതിപക്ഷതിന്റേത് രാഷ്ട്രീയ മുതലെടുപ്പ്. രക്ഷാപ്രവർത്തനം കോർഡിനേറ്റ് ചെയ്തത് ഫിഷറീസ് മന്ത്രി. സർക്കാരിന് ചെയ്യാൻ പറ്റുന്നത് എല്ലാം ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ജില്ലാ കളക്ടർ തന്നെ നേതൃത്വം വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഖനന നിയമ ഭേദഗതി ബില്ല് ഫെഡറൽ സംവിധാനത്തിന്റെ നഗ്നമായ ലംഘനം. തീരദേശ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് ചൂഷണത്തിന് അനുവദിക്കുന്നു. മുഴുവൻ ധാതു സമ്പത്തും കേന്ദ്രേത്തിന്റെ അവകാശമെന്ന നിലയിലാണ് ഈ ബില്ല്.

ഖനന ഭൂമിയിന്മേൽ സംസ്ഥാനങ്ങൾക്കുള്ള അവകാശം കേന്ദ്രം കവരുന്നു.സംസ്ഥാനത്തിന്റെ അധികാരമാണ് കേന്ദ്രത്തിലക്ക് മാറ്റുന്നത്. കൗശലത്തോടെയാണ് ബില്ല അവതരിപ്പിച്ചത്. പ്രത്യാഘാതം കൂടുതൽ കേരളത്തിനായിരിക്കും. കേന്ദ്രത്തിന് ഏകപക്ഷീയമായി ഖനന പാട്ടം നൽകാം. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചിട്ടില്ല.

വിഷയം UDFൽ ചർച്ച ചെയ്യും. ധാതു ഖനനവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന്റെ രണ്ട് കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുപ്രീം കോടതി വിധിയെ പോലും ബില്ല് മറികടക്കുന്നു കേരള മുഖ്യമന്ത്രി ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ഇതിനെതിരെ പ്രതിഷേധിക്കണം. ഇതാണ് തനിക്ക് അഭ്യർത്ഥിക്കാൻ ഉള്ളത്.

ബില്ല് ജെ പി സി ക്ക് വിടണം അതാണ് നല്ലത്.ധാതു ഭൂമി എന്ന് വിലയിരുത്തി ഏത് ഭൂമിയും കേന്ദ്രത്തിന് ഏറ്റെടുക്കാം. അദാനിയടക്കമുള്ളവ വൻകിട കോർപ്പറേറ്റ കമ്പനികൾക്ക് തീറെഴുത്തി നൽകുന്നത്.ഏത് ഭൂമി വേണമെങ്കിലും കേന്ദ്രത്തിന് ഏറ്റെടുക്കാം എന്നാണ് വ്യവസ്ഥ. സ്വകാര്യ മേഖലക്ക് ഇതുവരെ ഖനനപാട്ടം കേരളത്തിൽ അനുവദിച്ചിരുന്നില്ല.സംസ്ഥാനത്തിന്റെ അധികാരം ഏകപക്ഷീയമായി കേന്ദ്രം അപഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more