1 GBP = 127.90
breaking news

നയിക്കാൻ പെൺപട; ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ ഫോറസ്റ്റ് ഓഫ് ഡീൻ യൂണിറ്റിനെ നയിക്കാൻ പെൺപട

നയിക്കാൻ പെൺപട; ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ ഫോറസ്റ്റ് ഓഫ് ഡീൻ യൂണിറ്റിനെ നയിക്കാൻ പെൺപട

ഗ്ലോസ്റ്റെർഷെയർ: യുകെ മലയാളി സമൂഹത്തിൽ പ്രബല അസോസിയേഷനുകളിൽ ഒന്നായ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന്റെ (ജിഎംഎ) ഫോറസ്റ്റ്‌ ഓഫ് ഡീൻ യൂണിറ്റിനെ നയിക്കാൻ ഇനി പെൺപടയുടെ കരുത്ത്. പ്രസിഡന്റായി അംബിയും, സെക്രട്ടറിയായി റീമയും, ട്രഷററായി രേഷ്മയും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വൈസ് പ്രസിഡന്റായി വൃന്ദയും, ജോയിന്റ് സെക്രട്ടറിയായി മീരയും ജോയിന്റ് ട്രഷററായി സൂസനുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീൻ യൂണിറ്റ് വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. 2023ൽ അന്നത്തെ യുക്മ പ്രസിഡന്റായിരുന്ന ഡോ ബിജു പെരിങ്ങത്തറ ഉദ്‌ഘാടനം ചെയ്ത ഫോറസ്റ്റ് ഓഫ് ഡീൻ ജിഎംഎ യൂണിറ്റുകളിൽ തന്നെ താരതമ്യേന അംഗബലം കുറവുള്ള യൂണിറ്റാണ്. ഫോറസ്സ് ഓഫ് ഡീൻ, ലിറ്റ്നി, സെന്റർഫോർഡ്, മിച്ചൽഡീൻ എന്നിവിടങ്ങളിൽ നിന്നായി 35 കുടുംബങ്ങളാണ് യൂണിറ്റ് അംഗങ്ങളായിട്ടുള്ളത്. എല്ലാ ആഘോഷപരിപാടികളും സജീവമായി സംഘടിപ്പിച്ച് പോരുന്ന യൂണിറ്റ് ജിഎംഎ പരിപാടികളിലും സജീവ സാന്നിധ്യമാണ്.

അംഗബലം ഏറെ വർദ്ധിച്ചപ്പോൾ പരിപാടികളിൽ കൂടുതൽ അംഗങ്ങൾക്ക് അവസരങ്ങളൊരുക്കാനാണ് ജിഎംഎ യൂണിറ്റുകൾ രൂപീകരിക്കുക എന്ന ആശയത്തിലെത്തിയത്. ജിഎംഎ ക്ക് നിലവിൽ മൂന്ന് യൂണിറ്റുകളാണുള്ളത്. ഫോറസ്റ്റ് ഓഫ് ഡീൻ യൂണിറ്റിന്റെ നവനേതൃത്വത്തിന് ജിഎംഎ പ്രസിഡന്റ് റോബി മേക്കര, സെക്രട്ടറി ഷാരോൺ തോമസ്, ട്രഷറർ അജീഷ് വാസുദേവൻ, യുക്മ റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ് തുടങ്ങിയവർ ആശംസകൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more