1 GBP = 124.55
breaking news

ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം ഞായറാഴ്ച 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികൾ; അഞ്ചുവിളക്കിന്റെ നാട്ടുകാരെ വരവേൽക്കാൻ പീറ്റർബറോ ഒരുങ്ങി.

ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം ഞായറാഴ്ച 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികൾ; അഞ്ചുവിളക്കിന്റെ നാട്ടുകാരെ വരവേൽക്കാൻ പീറ്റർബറോ ഒരുങ്ങി.

അപ്പച്ചൻ കണ്ണഞ്ചിറ

പീറ്റർബറോ: കേരളത്തിന്റെ അഞ്ചുവിളക്കിന്റെ നാടും, സാംസ്കാരിക-സാമൂഹിക ചരിത്രതാളുകളിൽ തനത് മുഖമുദ്ര ചാർത്തിയിട്ടുമൂള്ള ചങ്ങനാശ്ശേരിയിൽ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളിൽ പ്രവാസികളായി എത്തിയിട്ടുള്ള കുടുംബങ്ങളുടെ മഹാസംഗമം ജൂൺ 21 ന് ഞായറാഴ്ച്ച പീറ്റർബറോയിൽ നടക്കുന്നു.

ചങ്ങനാശ്ശേരിയുടെ മുൻ എംഎൽഎ അഡ്വ.ജോബ് മൈക്കിൾ, യുക്മ നാഷണൽ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി സംഗമത്തിൽ പങ്കുചേരും. യുക്മ നാഷണൽ ജോ.സെക്രട്ടറി സണ്ണിമോൻ മത്തായി, ഐഒസി നാഷണൽ പ്രസിഡണ്ട് സുജു കെ ഡാനിയേൽ തുടങ്ങിയവരും അഞ്ചുവിളക്കിന്റെ നാട്ടുകാരുടെ സ്നേഹക്കൂട്ടായ്‌മ്മയിൽ അതിഥികളായെത്തും.

ചങ്ങനാശ്ശേരിയുടെ നൊസ്റ്റാൾജിയയും, നാട്ടിൻപുറത്തിന്റെ സൗഹൃദ ഓർമ്മകളും, വീണ്ടും അനുഭവിക്കാൻ ഉതകുന്ന തരത്തിൽ കലാ-സാംസ്കാരികവും, സംവേദനാത്മകവുമായ പരിപാടികൾ, സംഗീതവിരുന്ന്, വിനോദപരിപാടികൾ എന്നിവ പ്രവാസി സംഗമത്തിന്റെ ഭാഗമായി അരങ്ങേറും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

ജൂൺ 21 നു ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു കൃത്യം മൂന്നു മണിക്ക് നിലവിളക്കു കൊളുത്തി സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കപ്പെടും. സംഗമത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന വിവിധങ്ങളായ പരിപാടികൾ രാത്രി എട്ടു മണിവരെ നീണ്ടു നിൽക്കുന്നതാണ്.

പ്രവാസി സമൂഹത്തിന്റെ ഐക്യവും, സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുക, പിറന്ന മണ്ണിനോടുള്ള സൗഹൃദവും, പ്രതിബദ്ധതയും, വികസനോന്മുഖ ചിന്തകളും ഉദ്ധീപിപ്പിക്കുക്ക അടക്കം ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന ചങ്ങനാശ്ശേരി സ്നേഹക്കൂട്ടായ്‌മ്മയിൽ പ്രമുഖ കോക്കനട്ട് & കറി ഫുഡ് സ്റ്റോൾ വിഭവ സമൃദ്ധവും രുചികരവുമായ കേരളത്തിന്റെ തനത് രുചികൾ ചൂടോടെ വിളമ്പും. പഴയ സുഹൃത്തുക്കളെയും, നാട്ടുകാരെയും വീണ്ടും കണ്ടുമുട്ടാനും, പുതു തലമുറയ്ക്ക് സ്വന്തം നാടിന്റെ അഭിമാനാർഹമായ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുവാനും ഈ സംഗമം വേദിയാവും.

പ്രവാസി സംഗമത്തിൽ മനോജ് തോമസ്, ജോമോൻ മാമ്മൂട്ടിൽ, ഫെബി ഫിലിഫ് എന്നിവർ കോർഡിനേറ്റർമാരാണ്.
യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ ചങ്ങനാശ്ശേരി സ്വദേശികളെയും, കുടുംബസമേതം പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം പേരുകൾ രജിസ്റ്റർ ചെയ്ത് കുടുംബസംഗമത്തിൽ പ്രവേശനം ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
https://forms.gle/68obB9YCsNvoyZ4k6

Feby Philip: 07597 671197 (Peterborough)
Manoj Thomas:07846 475589
Jomon Mammoottil: 07930431445

MANOR FARM COMMUNITY CENTRE, 70 HIGH STREET EYE, PETERBOROUGH, PE6 7UY

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more