1 GBP = 125.35
breaking news

അയർക്കുന്നം-മറ്റക്കര സംഗമത്തിന് തിരി തെളിയുവാൻ രണ്ട് ദിനങ്ങൾ മാത്രം; ഒമ്പതാമത് സംഗമം അവിസ്മരണീയമാക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

അയർക്കുന്നം-മറ്റക്കര സംഗമത്തിന് തിരി തെളിയുവാൻ രണ്ട് ദിനങ്ങൾ മാത്രം; ഒമ്പതാമത് സംഗമം അവിസ്മരണീയമാക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ബെൻസിലാൽ ചെറിയാൻ

ലണ്ടൻ: അയർക്കുന്നം-മറ്റക്കര പ്രദേശങ്ങളിൽ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ഒമ്പതാമത് സംഗമത്തിന് തിരി തെളിയുവാൻ ഇനി രണ്ട് ദിനങ്ങൾ മാത്രം. ജൂൺ 20 ശനിയാഴ്ച ചെൽട്ടൻഹാമിലാണ് ഇത്തവണ വിവിധ കലാ കായിക വിനോദ പരിപാടികളുമായി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കുടുംബാംഗങ്ങൾ സൗഹൃദങ്ങൾ പുതുക്കുവാനായി ഒത്തുചേരുന്നത്. ഇത്തവണത്തെ സംഗമവും വേറിട്ടൊരു നവ്യാനുഭവം നൽകി അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

മുൻവർഷങ്ങളിലെ പോലെ സംഗമത്തിൽ എത്തിച്ചേരുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും കൂടാതെ വൈകുന്നേരമുള്ള ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. അയർക്കുന്നം -മറ്റക്കര പ്രദേശങ്ങളിൽ നിന്നും യുകെയിൽ വർഷങ്ങൾക്കു മുൻപ് എത്തിയിട്ടുള്ള കുടുംബാംഗങ്ങളോടൊപ്പം പുതുതായി എത്തിച്ചേർന്നിട്ടുള്ള കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധി ആളുകളാണ് പരസ്പരം പരിചയപ്പെടുവാനും സ്നേഹബന്ധങ്ങൾ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തിലും പങ്കെടുക്കുവാനായി പേരുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് . സംഗമത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുവാൻ ഇനിയും പേരുകൾ നൽകാത്തവർക്ക് പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ആയ റാണി ജോജി, ടെൽസ്മോൻ തടത്തിൽ എന്നിവരുടെ പക്കൽ പേരുകൾ നൽകാവുന്നതാണ്.

അയർക്കുന്നം -മറ്റക്കര പ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർക്കും വിവാഹബന്ധങ്ങളിലൂടെ ഈ പ്രദേശങ്ങളുമായി ചേർന്നിട്ടുള്ളവർക്കും സംഗമത്തിൽ പങ്കെടുക്കാവുന്നതാണെന്നും ഈ പ്രദേശങ്ങളിൽ നിന്നും യുകെയിൽ താമസിക്കുന്ന പരമാവധി ആളുകൾ സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ബെൻസിലാൽ ചെറിയാൻ, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു. യുകെയിലെ സംഗമങ്ങളിൽ അയർക്കുന്നം -മറ്റക്കര സംഗമം എക്കാലവും പ്രവർത്തനങ്ങളിലും ജനപങ്കാളിത്തത്തിലും മികവുറ്റതായിരുന്നുവെന്നും ഇത്തവണത്തെയും സംഗമം വേറിട്ടുനിൽക്കുമെന്നതിന് സംശയമില്ലെന്നും ഇനിയും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

സംഗമ വേദിയുടെ വിലാസം:
SHURDINGTON COMMUNITY CENTRE,
BISHOP ROAD, CHELTENHAM, GL51 4TB
DATE AND TIME: 20/6/2026, 9AM- 5PM

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
C.A.Joseph: 07846747602
Bencylal Cherian: 07423038160
Thomas Philip: 07445887812
Rani Jogi: 07916332669
Telsmon Thadathil: 07727199884

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more