1 GBP = 127.34
breaking news

അഭയമല്ല ഇത് നരകം; തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ

അഭയമല്ല ഇത് നരകം; തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ

കൊല്ലം തെന്മല പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പുനർജനി അഭയകേന്ദ്രത്തിൽ വയോധികമാർക്ക് ക്രൂര പീഡനം. പുനർജനി അഭയകേന്ദ്രത്തിന്റെ ഉടമ അഞ്ചൽ സ്വദേശി ബ്രഹ്മദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രഹ്മദാസ് ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന്
എഴുപതും എഴുപത്തിരണ്ടും വയസ്സുള്ള വയോധികർ പരാതിയിൽ പറയുന്നു. ഇന്ന് സ്ഥാപനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച വയോധികർ പ്രദേശവാസിയോട് കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് പുറംലോകം വിവരം അറിയുന്നത്.

3 സ്ത്രീകളും 9 പുരുഷന്മാരും ഉൾപ്പെടെ 12 പേർ അന്തേവാസികളാണ് അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്നത്. ബ്രഹ്മദാസ് നിർബന്ധിച്ച് മദ്യം നൽകി വസ്ത്രങ്ങൾ അഴിച്ച് മർദിക്കുമായിരുന്നുവെന്ന് വയോധികർ പറയുന്നു. 2018 മുതൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം ബ്രഹ്മദാസിന്റെ ഭാര്യ നടത്തിക്കൊണ്ടു വരികയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 25 നാണ് ഇയാളുടെ ഭാര്യ മരിച്ചത്. ഭാര്യയുടെ മരണത്തിന് ശേഷം ഇയാളാണ് സ്ഥാപനം നോക്കി നടത്തിയിരുന്നത്. ഇന്ന് സ്ഥാപനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച വയോധികർ നാട്ടുകാരിയോട് കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു.

രാത്രി ഏറെ വൈകി വയോധികമാരെ മറ്റൊരു മുറിയിലാക്കി മദ്യം നൽകുകയും അത് കുടിച്ചില്ലെങ്കിൽ അവരെ മർദിക്കുകയും ചെയ്യുമായിരുന്നു. അസഭ്യവാക്കുകൾ പറഞ്ഞാണ് മർദിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more