1 GBP = 127.62
breaking news

മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് പിന്തുണ V D സതീശനെന്ന് വാർത്ത; ഘടക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ മറ്റ് നേതാക്കൾ

മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് പിന്തുണ V D സതീശനെന്ന് വാർത്ത; ഘടക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ മറ്റ് നേതാക്കൾ

കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ ഘടക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ നേതാക്കൾ. ലീഗ് പിന്തുണ വി.ഡി സതീശനാണെന്ന വാർത്തയെ തുടർന്നാണ് നീക്കം. ഘടകകക്ഷികളുടെ പിന്തുണ ഉറപ്പിക്കുന്നത് അനുകൂല ഘടകമായും എന്ന കണക്കുകൂട്ടലിലാണ് നീക്കം. ലീഗ് സംസ്ഥാന കമ്മിറ്റിയിൽ സതീശന് അനുകൂലമായി നടന്ന ചർച്ചയിലാണ് കോൺഗ്രസിൽ അമർഷം രൂപപ്പെട്ടത്.

ലീഗ് കോൺഗ്രസിൻ്റെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിലാണ് അമർഷം. ലീഗിൻ്റെ നിലപാട് മുന്നണി മര്യാദയ്ക്ക് ചേർന്നതല്ലെന്നും വിമർശനം. UDF ഭരണം വന്നാൽ ലീഗ് തീരുമാനം എടുക്കമെന്ന രാഷ്‌ട്രീയ എതിരാളികളുടെ ആക്ഷേപം ശരിവെക്കുന്ന നടപടിയാണിതെന്നും നേതാക്കൾ വിമർശിച്ചു.

2021-ലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം യുഡിഎഫിനെ രാഷ്ട്രീയമായി പുനരുജ്ജീവിപ്പിക്കാൻ വി.ഡി സതീശൻ നടത്തിയ പ്രവർത്തനങ്ങൾ നിർണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. മുന്നണിയെ ഒറ്റക്കെട്ടായി നയിച്ച് അധികാരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഹൈക്കമാൻഡ് പരിഗണിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സതീശൻ പക്ഷം.

അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുകൂലമായ ജനവികാരം ഹൈക്കമാൻഡ് പരിഗണിക്കണമെന്ന നിലപാടിലാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്‍ലിം ലീഗ്. ജനങ്ങളുടെ താൽപര്യം മാനിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കണം കോൺഗ്രസ് കൈക്കൊള്ളേണ്ടതെന്ന് ലീഗ് നേതൃത്വം സൂചിപ്പിക്കുന്നു.

മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോൾ ജനവികാരത്തിന് മുൻഗണന നൽകണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. വി.ഡി സതീശന് അനുകൂലമായ തരംഗം താഴെത്തട്ടിലും പൊതുസമൂഹത്തിലും നിലനിൽക്കുന്നുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തൽ. ഔദ്യോഗിക ചർച്ചകൾ ആരംഭിക്കുന്ന ഘട്ടത്തിൽ ഘടകകക്ഷികളുടെ ഈ അഭിപ്രായം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more