1 GBP = 125.36
breaking news

ലുലു എന്നും കുടുംബം, യൂസഫലിക്കയുടെ പ്രയത്‌നം പ്രശംസനീയം’; 13 വയസ് തികഞ്ഞ കൊച്ചി ലുലുമാളിന് ആശംസ നേര്‍ന്ന് ജോജു ജോര്‍ജ്; ലുലുമാള്‍ വാര്‍ഷികാഘോഷം സമാപിച്ചു

ലുലു എന്നും കുടുംബം, യൂസഫലിക്കയുടെ പ്രയത്‌നം പ്രശംസനീയം’; 13 വയസ് തികഞ്ഞ കൊച്ചി ലുലുമാളിന് ആശംസ നേര്‍ന്ന് ജോജു ജോര്‍ജ്; ലുലുമാള്‍ വാര്‍ഷികാഘോഷം സമാപിച്ചു

3 വയസ് തികഞ്ഞ കൊച്ചി ലുലുമാളിന് താരപ്പകിട്ടേറിയ ആഘോഷം. വാര്‍ഷികാഘോഷ പരിപാടികള്‍ നടന്‍ ജോജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സിനിമാ താരങ്ങളായ ഭീമന്‍ രഘു, ടിനി ടോം, കൈലാഷ് എന്നിവര്‍ മുഖ്യാതിഥികളായി. കേരളത്തിന്റെ ഷോപ്പിങ്ങ് അനുഭവം മാറ്റിയെഴുതിയ ലുലുവിന് എല്ലാ ആശംസയും നടന്‍ ജോജു ജോര്‍ജ് നേര്‍ന്നു. പാട്ട് പാടി സദസിനെ പൊട്ടിച്ചിരിപ്പിച്ച് ഭീമന്‍ രഘുവും ആഘോഷരാവിന്റെ മാറ്റ് കൂട്ടി.

വാര്‍ഷികാഘോഷം കേക്ക് മുറിച്ച് ജോജു ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ എം.എ നിഷാദ്, മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്പ് , ലുലു കൊച്ചി ഡയറക്ടര്‍ സാദിഖ് കാസിം, റീജണല്‍ ഡയറക്ടര്‍ സുധീഷ് ചെരിയില്‍, മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, എച്ച്.ആര്‍ ഹെഡ് അനൂപ് മജീദ് ,കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ് , ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് സംഗീതജ്ഞന്‍ വിധു പ്രതാപ് നയിച്ച സംഗീതരാവും അരങ്ങേറി. സ്റ്റാഫ് വാര്‍ഷികാഘോഷം സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീതരാവോടെയാണ് അരങ്ങേറിയത്. ചടങ്ങില്‍ സംഗീതലോകത്ത് സ്റ്റീഫന്‍ ദേവസ്സി നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി ലുലു കൊച്ചി ഡയറക്ടര്‍ സാദിക് കാസിം, മീഡിയ ഹെഡ് എന്‍.ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആദരിച്ചു. ലുലു റീജണല്‍ ഡയറക്ടര്‍ സുധീഷ് ചെരിയില്‍, എച്ച്.ആര്‍ ഹെഡ് അനൂപ് മജീദ് എന്നിവര്‍ ചേര്‍ന്ന് സ്റ്റീഫനെ പൊന്നാട ചാര്‍ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more