1 GBP = 129.16
breaking news

വിജയവഴിയായി Fortune IAS; ശ്രീജ ജെ. എസിന് 57-ാം റാങ്ക്; പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ 19 പേർക്ക് വിജയം

വിജയവഴിയായി Fortune IAS; ശ്രീജ ജെ. എസിന് 57-ാം റാങ്ക്; പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ 19 പേർക്ക് വിജയം

2026-ലെ UPSC സിവിൽ സർവീസ് പരീക്ഷാഫലങ്ങളിൽ കേരളത്തിൽ നിന്നുള്ള വിജയികളിൽ ശ്രദ്ധേയമായ പങ്ക് Fortune IAS അക്കാദമിയിലെ വിദ്യാർത്ഥികളാണ്. ഈ വർഷം UPSC സിവിൽ സർവീസ് പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ Fortune IAS-ൽ പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ 19 വിദ്യാർത്ഥികൾ വിജയിച്ചു. ഇവരിൽ 4 പേർ ആദ്യ ശ്രമത്തിൽ തന്നെ വിജയം നേടിയവരാണ്.

വിജയികളിൽ AIR 57 നേടിയ ശ്രീജ ജെ. എസ് ആദ്യ ശ്രമത്തിൽ തന്നെ ഈ നേട്ടം കൈവരിച്ചു. തിരുവനന്തപുരം നരിവാമൂട് സ്വദേശിയാണ് ശ്രീജ ജെ എസ്. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയ്ക്കും വിജയം സമർപ്പിക്കുന്നു എന്ന് ശ്രീജ പറഞ്ഞു. തന്റെ തയാറെടുപ്പുകൾ മുഴുവൻ FORTUNE IASൽ ആയിരുന്നുവെന്നും പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം ഇവിടെയായിരുന്നുവെന്നും ശ്രീജ പറഞ്ഞു.

ഈ വർഷം UPSC സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരിൽ കേരളത്തിൽ നിന്നുള്ള 44 പേർ Fortune IAS അക്കാദമിയുടെ വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികളാണ്. ഇവരിൽ 2 പേർ ആദ്യ 100 റാങ്കിനുള്ളിലും സ്ഥാനം നേടി. കഴിഞ്ഞ 12 വർഷങ്ങളിലായി 540-ലധികം സിവിൽ സർവീസ് വിജയങ്ങൾ വഴി Fortune IAS കേരളത്തിലെ മുൻനിര സിവിൽ സർവീസ് പരിശീലന അക്കാദമിയായി ആധിപത്യം തുടരുകയാണ്.

മുൻ UPSC ചെയർമാൻ ‍ഡിപി അ​ഗർവാളിന്റെ മേൽനോട്ടത്തിലാണ് അക്കാദമിക് മാർഗനിർദേശവും, ഉയർന്ന നിലവാരത്തിലുള്ള ക്ലാസുകളും, വ്യക്തിഗത മെന്ററിംഗും നടക്കുന്നത് ഈ നേട്ടങ്ങളുടെ പ്രധാന അടിത്തറയാണെന്ന് അക്കാദമി അധികൃതർ അറിയിച്ചു. UPSC സിവിൽ സർവീസ് പരീക്ഷയിലേക്ക് ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സമഗ്രമായ പരിശീലനവും വ്യക്തിഗത മാർഗനിർദേശവും നൽകുന്നതിനുള്ള Fortune IAS-ന്റെ പ്രതിബദ്ധതയാണ് ഈ വിജയങ്ങളെന്ന് അധികൃതർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more