1 GBP = 123.22
breaking news

അഭിഷേകിനെതിരെ പ്ലാനുണ്ടെങ്കില്‍ അത് അവന്റെ മിടുക്കല്ലേ’; പാക് കോച്ചിനെതിരെ ഇന്ത്യന്‍ ബാറ്റിങ് കോച്ച്

അഭിഷേകിനെതിരെ പ്ലാനുണ്ടെങ്കില്‍ അത് അവന്റെ മിടുക്കല്ലേ’; പാക് കോച്ചിനെതിരെ ഇന്ത്യന്‍ ബാറ്റിങ് കോച്ച്

ടി20 ലോകകപ്പിൽ മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയ്ക്ക് പിന്തുണയുമായി ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക്. താരത്തിന് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തേണ്ട സാഹചര്യമില്ലെന്നും കൃത്യമായ പ്ലാനോടെയാണ് അഭിഷേക് കളിക്കുന്നതും സിതാൻഷു നെതർലാൻഡ്സിനെതിരായ മത്സരത്തിന് മുന്നോടിയായി പറഞ്ഞു. താരത്തിന് ടീം പൂർണ പിന്തുണയാണ് നൽകുന്നതെന്നും കോച്ച് വ്യക്തമാക്കി.

‘അഭിഷേകിന്റെ ബാറ്റിങ്ങിനെക്കുറിച്ചും പ്രകടനത്തെകുറിച്ചും അനാവശ്യമായി വിശകലനം ചെയ്യാറില്ല. എതിരാളികൾ എന്തെല്ലാം ചെയ്യാൻ ശ്രമിക്കുമെന്ന് താരങ്ങളുടെ മനസിലുണ്ടാകും. അഭിഷേകിന് വ്യക്തമായ പദ്ധതിയുണ്ട്. എങ്ങനെ ബാറ്റ് ചെയ്യണമെന്നും താരത്തിന് അറിയാം” സിതാൻഷു കോട്ടക് പറഞ്ഞു. ടി20 വലിയ റിസ്ക് നിറഞ്ഞൊരു ഫോർമാറ്റ് ആണ്. ചില ഘട്ടത്തിൽ താരങ്ങൾ പുറത്താകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിഷേകിനെ പുറത്താക്കാൻ മൂന്ന് ദിവസത്തെ പ്ലാൻ തയ്യാറാക്കിയിരുന്നു എന്ന പാകിസ്താന്റെ പരിശീലകൻ മൈക്കൽ ജെയിംസ് ഹെസ്സന്റെ പ്രസ്താവനയെ കോട്ടക് ചിരിച്ചു തള്ളിയാണ് നേരിട്ടത്. ‘എതിരാളികൾ അഭിഷേകിന് വേണ്ടി ഇത്രയധികം തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെങ്കിൽ അത് അഭിഷേകിന്റെ മിടുക്കാണ്. അവർക്ക് അവനെ പേടിയുണ്ടെന്നതിന്റെ തെളിവാണത്’, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിൽ അസുഖം ബാധിച്ചതും ഫോമിനെ ബാധിച്ചേക്കാമെങ്കിലും താരം ഇപ്പോൾ പൂർണ്ണ സജ്ജനാണെന്ന് കോട്ടക് ഉറപ്പുനൽകി.

ടി20 ലോകകപ്പിൽ അമേരിക്കയ്ക്കും പാകിസ്താനെതിരെയുള്ള മത്സരങ്ങളിലാണ് അഭിഷേക് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. ഇതില്‍ അമേരിക്കക്കെതിരെ അഭിഷേക് ഗോള്‍ഡന്‍ ഡക്കുമായിരുന്നു. നമീബിയക്കെതിരെയുള്ള മത്സരത്തിൽ അസുഖബാധിതനായതിൽ കളിക്കാനും പറ്റിയില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more