1 GBP = 123.01
breaking news

ഹെറിഫോർഡ് ഈസ്റ്റർ സംഗമം ഏപ്രിൽ 18 ശനിയാഴ്ച്ച

ഹെറിഫോർഡ് ഈസ്റ്റർ സംഗമം ഏപ്രിൽ 18 ശനിയാഴ്ച്ച

അരുൺ ജോർജ്ജ്

ഹെറിഫോഡ് :ഹെറിഫോഡിലെ എപ്പിസ്കോപ്പൽ സഭകളുടെ നേതൃത്വത്തിൽ ഈ വരുന്ന ഏപ്രിൽ 18ശനിയാഴ്ച വൈകുന്നേരം 3മണിമുതൽ 9മണിവരെ KCEF ഈസ്റ്റർ സംഗമം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ കലാ പരിപാടികൾ, ക്രൈസ്തവ കലാ രൂപങ്ങൾ, മെഗാ ക്വയർ, പൊതു സമ്മേളനം, KCEF (kerala christian ecumenical fellowship )ഉത്ഘാടനം, പ്രതിഭകളെ ആദരിയ്ക്കൽ ,ഭക്തി ഗാനസുധ തുടങ്ങിയ പരിപാടികൾ നടക്കും.

ഹെറിഫോഡിലെ എപ്പിസ് കോപ്പൽ സഭകൾ ഒരുക്കുന്ന യേശുദേവന്റെ ഉയിർപ്പ് പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമായി ക്രമീകരിച്ചിരിയ്ക്കുന്നു. ഈ പരിപാടികയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിവിധ സഭകളിൽ നിന്നുള്ള വ്യക്തികളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more