അപ്പച്ചൻ കണ്ണഞ്ചിറ
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, സെന്റ് നിയോട്ട്സിലെ ക്ലാരെറ്റ് സെന്ററിൽ വെച്ച്, ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. നവംബർ മാസം 28 – 30 വരെ ക്രമീകരിച്ചിരിക്കുന്ന താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായിട്ടാവും നയിക്കുക. 2025 നവംബർ മാസം 28 ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ, 30 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ത്രിദിന റെസിഡൻഷ്യൽ റിട്രീറ്റ് ക്രമീകരിച്ചിരിക്കുന്നത്.
‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3)
ആന്തരികമായി ഭവിച്ചിട്ടുള്ള മുറിവുകളും, ആകുലതകളും ധ്യാന ശുശ്രുഷകളിലൂടെ വിചാരധാരയിൽ എത്തിച്ച്, ഉള്ളം തുറന്നു പ്രാർത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
https://docs.google.com/forms/d/e/1FAIpQLScm2kt02FkVw6LRaCcAtZdTx61Tdtjf2X0wi7b33X1DRjUDnw/viewform
ബന്ധനങ്ങളിൽ നിന്നും, തിന്മകളിൽ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും, സൗഖ്യപ്പെടുവാനുമായി ഒരുക്കുന്ന ആന്തരിക സൗഖ്യ ധ്യാനത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇവാഞ്ചലൈസേഷൻ കമ്മീഷൻ കോർഡിനേറ്റർമാരായ മനോജ് തയ്യിൽ, മാത്തച്ചൻ വിളങ്ങാടൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
മനോജ് തയ്യിൽ – 07848808550,
മാത്തച്ചൻ വിളങ്ങാടൻ – 07915602258
(evangelisation@csmegb.org)
VENUE: Claret Centre, Buckden Towers, High Street, Buckden, Saint Neots,
Cambridge, PE19 5TA
click on malayalam character to switch languages