1 GBP = 121.16
breaking news

ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവം ശനിയാഴ്ച്ച, 25 ന്; വചനോത്സവ വേദിയൊരുങ്ങുക നോർത്താംപ്ടൺ കരോളിൻ ചിഷോം സ്‌കൂളിൽ.

ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവം ശനിയാഴ്ച്ച, 25 ന്; വചനോത്സവ വേദിയൊരുങ്ങുക നോർത്താംപ്ടൺ കരോളിൻ ചിഷോം സ്‌കൂളിൽ.

അപ്പച്ചൻ കണ്ണഞ്ചിറ

നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവ മത്സരങ്ങൾ 25 ന്, ശനിയാഴ്ച്ച നടത്തപ്പെടും. നോർത്താംപ്റ്റണിലെ കരോളിൻ ചിഷോം സ്കൂൾ വേദികളിൽ വെച്ചാവും ആത്മീയതയും, കലാ പ്രതിഭയും സമന്വയിക്കുന്ന വചനോത്സവ കലാ മത്സരങ്ങൾ നടക്കുക.

ആതിഥേയ മിഷൻ ഡയറക്ടറും, ബൈബിൾ കലോത്സവത്തിനു മുഖ്യ നേതൃത്വം വഹിക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ (സെന്റ് തോമസ് അപ്പോസ്റ്റലേറ്റ് മിഷൻ, നോർത്താംപ്ടൺ), ഫാ. സോണി ജോർജ് (സീറോമലബാർ ഓക്സ്ഫോർഡ് റീജണൽ ഡയറക്റ്റർ ), ഫാ. എൽവിസ് ജോസ് ( ഓക്സ്ഫോർഡ് റീജണൽ ബൈബിൾ അപ്പസ്റ്റോലെറ്റ് ഡയറക്ടർ), ഓക്സ്ഫോർഡ് റീജൻ മിഷൻ ലീഗ്, സാവിയോ ഫ്രണ്ട്‌സ് ഭക്ത സംഘടനകളുടെ ഡയറക്ടർ, ഫാ. അനീഷ് നെല്ലിക്കൽ എന്നിവർ ബൈബിൾ പ്രതിഷ്ഠയ്ക്കും, കലോത്സവത്തിനും അജപാലന നേതൃത്വം വഹിക്കും. ഓക്സ്ഫോർഡ് റീജണൽ ബൈബിൾ അപ്പോസ്റ്റലേറ്റ് അംഗങ്ങളായ സജൻ സെബാസ്റ്റ്യൻ(ജനറൽ കോർഡിനേറ്റർ) ജിനീത ഡേവീസ് എന്നിവരാണ് ഈ വർഷത്തെ റീജണൽ ബൈബിൾ കലോത്സവത്തിന് നേതൃത്വം വഹിക്കുന്നത്.

ഓക്സ്ഫോർഡ് റീജിയണിലെ വിവിധ മിഷൻ, പ്രൊപ്പോസ്ഡ് മിഷനുകളിൽ നിന്നുമായി ആവേശകരമായ റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായപ്പോൾ അഞ്ഞൂറോളം മത്സരാർത്ഥികളാണ് വചനോത്സവ വേദിയിൽ മാറ്റുരക്കുവാൻ എത്തുക. റീജണൽ ബൈബിൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ നോർത്താംപ്ടണിൽ പൂർത്തിയായതായും സംഘാടക സമിതി അറിയിച്ചു.

രാവിലെ 8:00 ന് മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് 9:00 ന് ബൈബിൾ പ്രതിഷ്ഠയും, 9:15 മുതൽ കലാ മത്സരങ്ങൾ ആരംഭിക്കുന്നതുമാണ്. മത്സരങ്ങൾ വൈകിട്ട് 7:00 മണിയോടെ പൂർത്തിയാകും. തുടർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. യഥാസമയം കലോത്സവം പൂർത്തിയാക്കുവാനായി മത്സരാർത്ഥികൾ സമയനിഷ്ഠ പാലിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

വിശുദ്ധഗ്രന്ഥ തിരുവചന പ്രമേയങ്ങൾ ഗാന- ദൃശ്യ-ശ്രവണ വിരുന്നായി സംഗീതം, പ്രസംഗം, നൃത്തം, ചിത്ര രചന, അഭിനയം തുടങ്ങിയ കലാ മാധ്യമങ്ങളിലൂടെ പുനരാവിഷ്ക്കരിക്കുമ്പോൾ, ജീവിക്കുന്ന വചന ആഖ്യാനങ്ങൾ ഹൃദിസ്തവവും അനുഭവവേദ്യവും ആവും. ദൈവം നൽകിയ കലാവാസനകൾക്കും, വരദാനങ്ങൾക്കും സ്തുതിപ്പും, നന്ദിയും അർപ്പിക്കുന്നതിനുള്ള അനുഗ്രഹ അവസരമാവും മത്സരാർത്ഥികൾക്കു കലോത്സവ വേദിയിൽ ലഭിക്കുക.

ബൈബിൾ അധിഷ്‌ഠിതമായി നടത്തപ്പെടുന്ന മത്സര വേദിയിൽ പരിശുദ്ധ ലിഖിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ തിരുവചനങ്ങൾക്ക് ജീവനും, തുടിപ്പും, വിശ്വാസ തീക്ഷ്ണതയും അനുഭവവേദ്യമേകുന്ന കലാപരിപാടികൾ, ആസ്വദിക്കുവാനും, സദ് സന്ദേശങ്ങൾ ആഴത്തിൽ ഉൾക്കൊള്ളുവാനും, ദൈവീക സാന്നിദ്ധ്യം നുകരുവാനും അനുഗ്രഹദായകമായ ആഘോഷാത്മക വേദിയിലേക്ക് ഏവരെയും സ്നേഹ പൂർവ്വം സ്വാഗതം ചെയ്യുന്നതായി റീജണൽ ബൈബിൾ അപ്പോസ്റ്റലേറ്റ് അറിയിച്ചു.

Date And Time : October 25th Saturday from 8:30 AM
VENUE: CAROLINE CHISHOLM SCHOOL, WOOLDALE ROAD, WOOTTON,
NN4 6TP, NORTHAMPTON

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more