1 GBP = 121.19
breaking news

എസ് യു വി വാഹനങ്ങൾക്ക് അധിക പാർക്കിംഗ് ചാർജ്ജുമായി കാർഡിഫ്

എസ് യു വി വാഹനങ്ങൾക്ക് അധിക പാർക്കിംഗ് ചാർജ്ജുമായി കാർഡിഫ്

കാർഡിഫ്: സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ (എസ്‌യുവികൾ) അല്ലെങ്കിൽ മറ്റ് വലിയ വാഹനങ്ങൾ ഓടിക്കുന്ന മോട്ടോർ വാഹന ഉടമകളിൽ നിന്ന് കാർഡിഫിൽ പാർക്ക് ചെയ്യുന്നതിന് കൂടുതൽ ഫീസ് ഈടാക്കാൻ പോകുന്നു. പാർക്കിംഗ് പെർമിറ്റുകളിലെ മാറ്റങ്ങൾ കൗൺസിൽ അംഗീകരിച്ചതതോടെയാണ് പുതിയ മാറ്റങ്ങൾക്ക് തുടക്കമാകുന്നത്.

നഗരത്തെ മൂന്ന് പുതിയ സോണുകളായി വിഭജിച്ച് കൊണ്ടാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. നഗരമധ്യത്തിലെ റസിഡന്റ് പെർമിറ്റുകൾ ഒഴിവാക്കുകയും വിദ്യാർത്ഥികൾക്ക് നൽകുന്ന പെർമിറ്റുകൾ പരിമിതപ്പെടുത്തുകയും ചെയ്യും.
പാർക്കിങ് സംബന്ധിച്ച് വലിയ കാറുകളെയും എസ്‌യുവികളെയും കുറിച്ചുള്ള നിർദ്ദേശങ്ങൾ കാബിനറ്റ് വോട്ടിന് വിധേയമാക്കുന്ന യുകെയിലെ ആദ്യത്തെ നഗരമാണ് കാർഡിഫ് എന്ന് ലോബി ഗ്രൂപ്പായ ക്ലീൻ സിറ്റീസ് പറയുന്നു.

കാർഡിഫ് കൗൺസിലിന്റെ എക്സിക്യൂട്ടീവ് യോഗം നേരത്തെ അതിന്റെ 10 വർഷത്തെ പാർക്കിംഗ് പദ്ധതി അംഗീകരിച്ചിരുന്നു. ഭാവിയിൽ റെസിഡൻഷ്യൽ പാർക്കിംഗ് പെർമിറ്റുകൾക്ക് കൂടുതൽ നിരക്ക് ഈടാക്കാനുള്ള നിർദ്ദേശവും ഇതിൽ ഉൾപ്പെടുന്നുണ്ട്.

വോട്ടെടുപ്പിനെത്തുടർന്ന്, എസ്‌യുവികൾക്കുള്ള പാർക്കിങ് അത്തരം വാഹനങ്ങളുടെ വാങ്ങൽ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ നിസ്സാരമാണെന്ന വാദമാണ് ഒരു കൗൺസിൽ വക്താവിന്റേത്. 2.4 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾക്ക് റെസിഡൻഷ്യൽ പാർക്കിംഗ് പെർമിറ്റിന് അധിക നിരക്ക് ഈടാക്കാനുള്ള നിർദ്ദേശവും കൗൺസിൽ അംഗീകരിച്ചു. ഭാരമേറിയ വാഹനങ്ങൾ സാധാരണയായി കൂടുതൽ മലിനീകരണം ഉണ്ടാക്കുകയും റോഡുകളിൽ കൂടുതൽ തേയ്മാനം ഉണ്ടാക്കുകയും റോഡ് അപകടമുണ്ടായാൽ ഉണ്ടായാൽ വളരെ ഉയർന്ന അപകടസാധ്യത ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും അധികൃതർ കാരണമായി പറയുന്നു. പെർമിറ്റുകളുടെ നിരക്ക് പിന്നീട് തീരുമാനിക്കും. പദ്ധതികൾ പ്രകാരം, കെയർ വർക്കർമാർക്കും എൻഎച്ച്എസ് തൊഴിലാളികൾക്കും പുതിയ പെർമിറ്റുകൾ സൃഷ്ടിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more