1 GBP = 121.16

ഗസ്സ പുനർ നിർമാണത്തിന് 15 അംഗസംഘം; 7000 കോ​ടി ഡോ​ള​ർ വേ​ണ​മെ​ന്ന് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ

ഗസ്സ പുനർ നിർമാണത്തിന് 15 അംഗസംഘം; 7000 കോ​ടി ഡോ​ള​ർ വേ​ണ​മെ​ന്ന് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ

ഗ​സ്സ: ഗ​സ്സ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും പു​ന​ർ​നി​ർ​മാ​ണം നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി 15 അം​ഗ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 7000 കോ​ടി ഡോ​ള​ർ വേ​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

ഗ​സ്സ​യെ സ​ഹാ​യി​ക്കാ​ൻ യു.​എ​സും അ​റ​ബ്, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും കൈ​കോ​ർ​ക്കു​മെ​ന്ന് യു.​എ​ൻ അ​റി​യി​ച്ചു. ഗ​സ്സ​യി​ലെ 80 ശ​ത​മാ​ന​ത്തി​ല​ധി​കം കെ​ട്ടി​ട​ങ്ങ​ളും ഇ​സ്രാ​യേ​ൽ ​ആ​ക്ര​മ​ണ​ത്തി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രു​ന്നു.

അതേസമയം, ഗ​സ്സ​യി​ൽ യു​ദ്ധ​വി​രാ​മ പ്ര​ഖ്യാ​പ​ന​ത്തി​ന് 24 മ​ണി​ക്കൂ​ർ ക​ഴി​യും​മു​മ്പേ ഇ​സ്രാ​യേ​ൽ സൈ​ന്യം വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ചു. ചൊ​വ്വാ​ഴ്ച ഗ​സ്സ​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ലു​ണ്ടാ​യ സൈ​നി​കാ​ക്ര​മ​ണ​ത്തി​ൽ ഏ​ഴ് ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ഗ​സ്സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. ഗ​സ്സ സി​റ്റി​യി​ലെ ശു​ജാ​ഇ​യ്യ​യി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഖാ​ൻ യൂ​നി​സി​ലെ അ​ൽ ഫു​ഖാ​രി​യി​ലു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ളും കൊ​ല്ല​പ്പെ​ട്ടു. ​ടി​നി​ർ​ത്ത​ലി​നെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ടു​ക​ൾ തേ​ടി മേ​ഖ​ല​യി​​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഈ​ജി​പ്തി​ലെ ശ​റ​മു​ശ്ശൈ​ഖി​ൽ ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് ച​ർ​ച്ച​യെ​തു​ട​ർ​ന്നാ​ണ് വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഈ​ജി​പ്തി​​ൽ ന​ട​ന്ന ഗ​സ്സ അ​ന്താ​രാ​ഷ്ട്ര ഉ​ച്ച​കോ​ടി​യി​ൽ ഗ​സ്സ​യി​ൽ യു​ദ്ധ​വി​രാ​മ​മാ​യ​താ​യി പ്ര​ഖ്യാ​പ​ന​വും ന​ട​ന്നി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ക്ക​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തെ ഇ​സ്രാ​യേ​ൽ ന്യാ​യീ​ക​രി​ച്ചു. സൈ​നി​ക മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യ ഫ​ല​സ്തീ​നി​ക​ളെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം പ​റ​ഞ്ഞു. സം​ഭ​വ​ത്തെ ഹ​മാ​സ് അ​പ​ല​പി​ച്ചു. വെ​ടി​നി​ർ​ത്ത​ൽ ഉ​റ​പ്പു​വ​രു​ത്താ​ൻ അ​ന്താ​രാ​ഷ്ട്ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും ഹ​മാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more