1 GBP =
breaking news

‘ഗസ്സയിലെ യുദ്ധം അവസാനിച്ചു’; വെടിനിർത്തൽ തുടരുമെന്ന് ഡോണൾഡ് ട്രംപ്

‘ഗസ്സയിലെ യുദ്ധം അവസാനിച്ചു’; വെടിനിർത്തൽ തുടരുമെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഗസ്സയിലെ യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ​ട്രംപ്. മിഡിൽ ഈസ്റ്റ് സന്ദർശനത്തിന് പോകുന്നതിന് മുമ്പായി എയർഫോഴ്സ് വണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ​​ട്രംപിന്റെ പരാമർശം. യുദ്ധം അവസാനിച്ചു. അത് നിങ്ങൾക്ക് മനസിലായിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഈ മിഡിൽ ഈസ്റ്റ് യാത്ര വ​ളരെ പ്രത്യേകതകളുള്ളതാണ്. ഈയൊരു നിമിഷത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. വെടിനിർത്തൽ കരാർ ഗസ്സയിൽ തുടരുമെന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more