1 GBP =
breaking news

കാലിഫോർണിയയിൽ ദീപാവലി പൊതു അവധിയായി പ്രഖ്യാപിച്ചു

കാലിഫോർണിയയിൽ ദീപാവലി പൊതു അവധിയായി പ്രഖ്യാപിച്ചു

കാലിഫോർണിയയിൽ ദീപാവലി പൊതു അവധിയായി പ്രഖ്യാപിച്ചു. ഇതോടെ പെൻസിൽവാനിയക്കും കണക്ടിക്കുട്ടിനും പിന്നാലെ ദീപാവലിക്ക് പൊതു അവധി നൽകുന്ന മൂന്നാമത്തെ യു.എസ് സംസ്ഥാനമായി മാറി കാലിഫോർണിയ. ദീപാവലിയെ ഔദ്യോഗിക അവധികളുടെ പട്ടികയിൽ പെടുത്താനുള്ള ബില്ലിൽ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം ഒപ്പുവെച്ചു. ഇന്ത്യൻ വംശജനായ കാലിഫോർണിയ നിയമസഭാംഗം ആഷ് കൽറയാണ് ബിൽ അവതരിപ്പിച്ചത്.

ദീപാവലിയെ ഔദ്യോഗിക അവധികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ കാലിഫോർണിയയിലെ പൊതുവിദ്യാലയങ്ങൾക്കും കോളജുകൾക്കും അവധിയായിരിക്കും. ദക്ഷിണേന്ത്യയിൽ നിന്ന് 10 ലക്ഷത്തിലേറെ ആളുകൾ കാലിഫോർണിയയിലുണ്ട്.

ഇതൊരു അവധി ദിവസം മാത്രമല്ല ദീപാവലി പ്രതിനിധാനംചെയ്യുന്ന മൂല്യങ്ങള്‍ക്കുള്ള അംഗീകാരംകൂടിയാണെന്നും ആഷ് കല്‍റ പറഞ്ഞു. ദീപാവലി എന്നാൽ”നിരാശക്കുമേല്‍ പ്രത്യാശ, ഇരുട്ടിനുമേല്‍ വെളിച്ചം, ഭിന്നതക്കുമേല്‍ ഐക്യം​’ എന്നാണെന്നും അദ്ദേഹം പറഞ്ഞു. കാലിഫോര്‍ണിയ ദീപാവലിയെയും അതിന്റെ വൈവിധ്യത്തെയും സ്വീകരിക്കണമെന്നും അതിനെ ഇരുട്ടില്‍ ഒളിപ്പിക്കരുതെന്നും ബില്‍ സഭയില്‍ പാസായപ്പോള്‍ കല്‍റ പറഞ്ഞിരുന്നു. സഭാംഗം ദര്‍ശന പട്ടേലിനൊപ്പം ചേര്‍ന്നാണ് നിയമത്തിന് വിപുലമായ പിന്തുണ ഉറപ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more