1 GBP =
breaking news

ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ന് ഇന്ത്യയിലെത്തി. പ്രധാനമന്ത്രി പദത്തിലെത്തിയശേഷം ഇതാദ്യമായാണ് സ്റ്റാർമർ ഇന്ത്യയിൽ വരുന്നത്. മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവ്‌ററ്റും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ഊഷ്മളമായ വരവേൽപ്പാണ് വിമാനത്താവളത്തിൽ നൽകിയത്. കഴിഞ്ഞ ജൂലൈയിൽ ഒപ്പുവെച്ച ഇന്ത്യ-യു.കെ വ്യാപാര കരാറിന്റെ തുടർചർച്ചകൾ സന്ദർശനത്തിന്റെ ഭാഗമായി ഉണ്ടാകും.

ജൂലൈ 24നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലെത്തിയത്. തുടർന്നാണ് ​ കേന്ദ്ര ​വാ​​ണി​​ജ്യ-​​വ്യ​​വ​​സാ​​യ മ​​ന്ത്രി പിയൂഷ് ഗോ​​യ​​ലും ബ്രി​​ട്ടീ​​ഷ് വ്യ​​വ​​സാ​​യ മ​​ന്ത്രി ജൊ​​നാ​​ഥ​​ൻ റെ​​യ്നോ​​ൾ​​ഡ്സും സ​​മ​​ഗ്ര, സാ​​മ്പ​​ത്തി​​ക വ്യാ​​പാ​​ര​​ക​​രാ​​റിൽ (സി.​​ഇ.​​ടി.​​എ) ഒ​​പ്പു​​വെ​​ച്ച​​ത്. ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന 99 ശ​​ത​​മാ​​നം ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ​​ക്കും സേ​​വ​​ന​​ങ്ങ​​ൾ​​ക്കും തീ​​രു​​വ ഒ​​ഴി​​വാ​​ക്കു​​ക​​യും ഇ​​ന്ത്യ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന പ​​ല ബ്രി​​ട്ടീ​​ഷ് ഉ​​ൽ​​പ​​ന്ന​​ങ്ങ​​ളു​​ടെ​​യും തീ​​രു​​വ​​യി​​ൽ ഗ​​ണ്യ​​മാ​​യ കു​​റ​​വ് വ​​രു​​ത്തു​​ക​​യും ചെ​​യ്യു​​ന്ന ബ​​ഹുമു​​ഖ ത​​ല​​ങ്ങ​​ളു​​ള്ള ഈ ​​ക​​രാ​​റി​​ലൂ​​ടെ 3400 കോ​​ടി യു.​​എ​​സ് ഡോ​​ള​​റി​​ന്റെ ഉ​​ഭ​​യ​​ക​​ക്ഷി വ്യാ​​പാ​​ര​​മാ​​ണ് പ്ര​​തീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

യു.എസി​ന്റെ തീരുവ നയത്തെ പ്രതിരോധിക്കാനുള്ള പോംവഴിയായിക്കൂടി കണക്കാക്കപ്പെടുന്ന കരാർ യാഥാർഥ്യമാക്കുന്നതിനുള്ള ചർച്ചകൾ നടത്തുക, വിഷൻ 2035 എന്ന പേരിൽ നടപ്പാക്കുന്ന നയതന്ത്രസഖ്യത്തിന് നയരേഖ തയാറാക്കുക തുടങ്ങിയവയാണ് സ്റ്റാർമറുടെ സന്ദർ​ശനോദ്ദേശ്യം. അദ്ദേഹത്തോടൊപ്പം വ്യാപാരികളും വിദ്യാഭ്യാസ വിചക്ഷണരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം നൂറിലധികം പേരും എത്തിയിട്ടുണ്ട്. മുംബൈയിലെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് ഉ​ൾപ്പെടെ സമ്മേളനങ്ങളെയും അദ്ദേഹം അഭിസംബോധന ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more