1 GBP = 120.90

ഓക്സ്ഫോർഡ് മലയാളി സമാജം (ഹെഡിങ്ങ്ടൺ ) ഓണാഘോഷം ഓക്സ്ഫോഡിൽ ഗംഭീരമായി ആഘോഷിച്ചു.

ഓക്സ്ഫോർഡ് മലയാളി സമാജം (ഹെഡിങ്ങ്ടൺ ) ഓണാഘോഷം ഓക്സ്ഫോഡിൽ ഗംഭീരമായി ആഘോഷിച്ചു.

ഓക്സ്ഫോർഡ് മലയാളി സമാജത്തിന്റെ (ഓക്‌സ്മാസ്- ഹെഡിങ്ങ്ടൺ ) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27-ന് അതിസുന്ദരമായി നടത്തി. സമാജത്തിന്റെ പ്രസിഡൻറ് ശ്രീ. ബിബി തോമസും, രക്ഷാധികാരി വറുഗീസ് ചെറിയാനും, മറ്റു കമ്മിറ്റിയംഗങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉൽഘാടനം ചെയ്തു.

സമൃദ്ധമായ ഓണസദ്യയ്ക്കൊപ്പം പുലികളി, മാവേലി വരവ് , കുട്ടികളുടെയും മുതിർന്നവരുടെയും കലാപ്രകടനങ്ങൾ എന്നിവയും ചേർന്നപ്പോൾ, ഈ ഓണാഘോഷം എല്ലാവർക്കും മറക്കാനാവാത്ത അനുഭവമായി. ഈ പരിപാടിയെ എന്നും ഓർമ്മയിൽ നിലനിൽക്കുന്ന ഒന്നാക്കി മാറ്റിയ എല്ലാ അംഗങ്ങൾക്കും, കലാകാരൻമാർക്കും, കോർഡിനേറ്റർമാർക്കും ഓക്‌സ്മാസ് കമ്മിറ്റി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

ഓക്‌സ്മാസിനു വളരെ പ്രതിസദ്ധിയേറിയ ഈ വർഷത്തിൽ നമ്മുടെ എല്ലാവരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിലൂടെ യാണ് ഈ ഓണാഘോഷം ഇത്രയും ഗംഭീരമായി നടത്തുവാൻ സാധിച്ചത് എന്ന് പ്രസിഡൻ്റ് ശ്രീ. ബിബി തോമസ് അറിയിച്ചു.

ഓക്‌സ്മാസിന്റെ ക്രിസ്തുമസ് & ന്യൂ ഇയർ പ്രോഗ്രാം 2026 ജനുവരി 10 നു ആയിരിക്കും നടത്തുകയെന്ന് എന്ന് കമ്മറ്റി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more