1 GBP = 129.63
breaking news

മാഞ്ചസ്റ്റർ ജൂത പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി; രാജ്യത്തുടനീളമുള്ള സിനഗോഗുകളിൽ സുരക്ഷ വർദ്ധിപ്പിച്ചു

മാഞ്ചസ്റ്റർ ജൂത പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി; രാജ്യത്തുടനീളമുള്ള സിനഗോഗുകളിൽ സുരക്ഷ വർദ്ധിപ്പിച്ചു

മാഞ്ചെസ്റ്റർ: മാഞ്ചസ്റ്റർ ജൂത പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ. ഇന്ന് രാവിലെ മാഞ്ചസ്റ്ററിലെ ഒരു സിനഗോഗിൽ നടന്ന ആക്രമണത്തിൽ രണ്ടു ജൂതന്മാർ കൊല്ലപ്പെടുകയും നാലുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അക്രമിയെ പോലീസ് വെടിവച്ച് കൊന്നിരുന്നു.

യഹൂദ കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിൽ ഇത് സംഭവിച്ചത് തന്നെ കൂടുതൽ ഭയാനകമാക്കുന്നുവെന്ന് സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ പറഞ്ഞു. സംഭവത്തിൽ പ്രതികരിച്ച അടിയന്തര സേവനങ്ങൾക്ക് നന്ദി പറയുകയും ബാധിതരുടെ കുടുംബങ്ങളോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ഗൗരവം വ്യക്തമാകുമ്പോൾ നിരവധി ദേശീയ വ്യക്തികളും കമ്മ്യൂണിറ്റി നേതാക്കളും അപലപിച്ച് പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ യൂറോപ്യൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വിമാനമിറങ്ങിയ സർ കെയർ സ്റ്റാർമാർ യാത്ര റദ്ദാക്കി തിരികെ ലണ്ടനിലെത്തിയിരുന്നു. ലണ്ടനിൽ അടിയന്തര കോബ്ര യോഗത്തിൽ അധ്യക്ഷത വഹിച്ച, രാജ്യത്തുടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ഉത്തരവിട്ടു. “നമ്മുടെ ജൂത സമൂഹത്തെ സുരക്ഷിതമായി നിലനിർത്താൻ ഞങ്ങൾ എല്ലാം ചെയ്യും,” അദ്ദേഹം പറഞ്ഞു.

ജൂത സമൂഹത്തിന് ഇത്രയും പ്രധാനപ്പെട്ട ഒരു ദിവസത്തിൽ ആക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ താനും രാജ്ഞി കാമിലയും അഗാധമായി ഞെട്ടിപ്പോയെന്നും അതീവ ദുഃഖമുണ്ടെന്നും ചാൾസ് മൂന്നാമൻ രാജാവ് പ്രസ്താവനയിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more