1 GBP = 129.63
breaking news

മാഞ്ചെസ്റ്ററിൽ ജൂത പള്ളിക്ക് സമീപം ആക്രമണം; വാഹനമിടിച്ചും കത്തിക്കുത്താക്രമണത്തിലും രണ്ടുപേർ കൊല്ലപ്പെട്ടു, നാലുപേർക്ക് പരിക്ക്; അക്രമിയെ പോലീസ് വെടിവച്ച് കൊന്നു

മാഞ്ചെസ്റ്ററിൽ ജൂത പള്ളിക്ക് സമീപം ആക്രമണം; വാഹനമിടിച്ചും കത്തിക്കുത്താക്രമണത്തിലും രണ്ടുപേർ കൊല്ലപ്പെട്ടു, നാലുപേർക്ക് പരിക്ക്; അക്രമിയെ പോലീസ് വെടിവച്ച് കൊന്നു

മാഞ്ചസ്റ്ററിലെ ഒരു സിനഗോഗിൽ നടന്ന കാറിലും കുത്തേറ്റുമുള്ള ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്കേറ്റു. പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. പ്രതി മരിച്ചതായി കരുതുന്നതായി ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം പറയുന്നു.

പൊതുജനങ്ങൾക്ക് നേരെ ഒരു കാർ ഓടിച്ചുകയറ്റുന്നത് കണ്ട ദൃക്‌സാക്ഷികളിലൊരാൾ രാവിലെ ഒൻപതര മണിയോടെ മാഞ്ചസ്റ്റർ ഹീറ്റൺ പാർക്ക് സിനഗോഗിലേക്ക് പോലീസിനെ വിളിച്ചുവരുത്തി. വാഹനമിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവിടെ കത്തിക്കുത്താക്രമണത്തിലും ഒരാൾക്ക് പരിക്കേറ്റു.

ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിൽ നടന്ന ആക്രമണം കൂടുതൽ ഭയാനകമാക്കുന്നുവെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ഡെന്മാർക്കിലേക്കുള്ള ഒദ്യോഗിക യാത്ര പാതി വഴിയിലുപേക്ഷിച്ച് പ്രധാനമന്ത്രി ലണ്ടനിലേക്ക് മടങ്ങി. ഇന്ന് ഉച്ചയ്ക്ക് പ്രധാനമന്ത്രി ലണ്ടനിൽ കോബ്ര മീറ്റിംഗിന് അധ്യക്ഷത വഹിക്കും. തീവ്രവാദ സ്‌ക്വാഡ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് പോലീസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more