ലണ്ടൻ. ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കലപ്രതിമ ഇന്ത്യാവിരുദ്ധ വാക്കുകൾ എഴുതിയും പെയിന്റടിച്ചും വികൃതമാക്കിയ സംഭവത്തിൽഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ വിവിധ കമ്മിറ്റികൾ പ്രതിഷേധിച്ചു. അക്രമികളെകണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുവാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നുംഇത്തരം അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികൾഉണ്ടാകണമെന്നും കേരള ചാപ്റ്ററിന്റെ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സുജു കെഡാനിയേൽ ആവശ്യപ്പെട്ടു.
മെറ്റ് പൊലീസ് സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുകയും കുറ്റവാളികളെഎത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുവാൻഉടനടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാന് നൽകിയകത്തിൽ സുജു കെ ഡാനിയേൽ ആവശ്യപ്പെട്ടു. ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്കമ്മിറ്റിയുടെ ഗ്ലോബൽ ചെയർമാൻ സാം പിത്രോഡയും പറഞ്ഞു. അക്രമത്തിന് പകരംസമാധാനവും വിഭജനത്തിന് പകരം സംഭാഷണവും തിരഞ്ഞെടുക്കാൻ ഗാന്ധിയുടെപൈതൃകം ലോകത്തോട് ആവശ്യപ്പെടുന്നതായും സാം പിത്രോഡ കൂട്ടിച്ചേർത്തു.
ഇന്ത്യൻ വംശജരും ഗാന്ധിയൻ തത്വ ങ്ങളുടെ അഭിമാനികളായ അവകാശികളും എന്നനിലയിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ ഉണ്ടായ അക്രമത്തിൽ കുറ്റവാളികൾക്കെതിരെസമഗ്രവും സുതാര്യവുമായ അന്വേഷണം അതിവേഗം ഉണ്ടാകണമെന്ന് ഇന്ത്യൻ ഓവർസീസ്കോൺഗ്രസ് യുകെ നാഷനൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രധാനമന്ത്രി കിയേർ സ്റ്റാർമർ ഉൾപ്പടെയുള്ളവർ പ്രതിഷേധം രേഖപ്പെടുത്തിഅപലപിക്കണമെന്ന് ഐഒസി യുകെ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി വിക്രം ദുഹാൻഅവശ്യപ്പെട്ടു.

click on malayalam character to switch languages