1 GBP = 126.74
breaking news

ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ ഒക്ടോ: 4 ന് റയിൻഹാമിൽ; ഫാ. ജോൺ പുളിന്താനം മുഖ്യകാർമ്മികൻ; ഫാ.ഷിനോജ് കളരിക്കൽ, സിസ്റ്റർ ആൻ മരിയ എന്നിവർ നയിക്കും.

ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ ഒക്ടോ: 4 ന് റയിൻഹാമിൽ; ഫാ. ജോൺ പുളിന്താനം മുഖ്യകാർമ്മികൻ; ഫാ.ഷിനോജ് കളരിക്കൽ, സിസ്റ്റർ ആൻ മരിയ എന്നിവർ നയിക്കും.

അപ്പച്ചൻ കണ്ണഞ്ചിറ

റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ സംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ’ ഒക്ടോബർ 4 ന് ശനിയാഴ്ച്ച. ആഗോള കത്തോലിക്കാസഭ പരിശുദ്ധ ജപമാല വണക്കത്തിനായി സമർക്കിപ്പെട്ട ഒക്ടോബർ മാസം നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷൻ, ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ വെച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.

പോർട്സ്മൗത്ത് ഔർ ലേഡി ഓഫ് നേറ്റിവീറ്റി ആൻഡ് സെന്റ് പോൾ സീറോമലബാർ ഇടവകയുടെ വികാരി ഫാ. ജോൺ പുളിന്താനം മുഖ്യകാർമ്മികനായി വിശുദ്ധ കുർബാന അർപ്പിച്ച്, സന്ദേശം നൽകും. പ്രശസ്ത ധ്യാനഗുരുവും ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ.ഷിനോജ് കളരിക്കൽ കൺവെൻഷൻ നയിക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.

2025 ഒക്ടോ: 4 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള ശുശ്രുഷകളും ലഭ്യമാണ്.

ജപമാലരാജ്ഞിയോടുള്ള ഭക്തിയും വണക്കവും ആഴത്തിലാക്കുവാനും, ജപമലരാജ്ഞിയുടെ മദ്ധ്യസ്ഥതയെ ചേർത്തു പിടിക്കുവാനുമുള്ള മാതൃ പ്രഘോഷണ ശുശ്രുഷകളും, പ്രബോധനവും ഒക്ടോബർ മാസ കൺവൻഷന്റെ ഭാഗമായി ഒരുക്കുന്നതാണ്.

ലണ്ടനിൽ നടത്തപ്പെടുന്ന ആദ്യ ശനിയാഴ്ച ബൈബിൾ കൺവെൻഷൻ തിരുക്കർമ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേർന്ന് ആത്മീയ നവീകരണവും, സൗഖ്യ ശാന്തിയും, കൃപകളും, വിടുതലും മാതൃ മദ്ദ്യസ്ഥതയിൽ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ-
07848 808550
മാത്തച്ചൻ വിളങ്ങാടൻ-
07915 602258

Our lady Of La Salette
R C Church,
1 Rainham Road, Rainham, Essex,
RM13 8SR, UK.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more