1 GBP = 129.61
breaking news

കുടിയേറ്റക്കാർക്ക് പെർമനന്റ് റെസിഡൻസി പൂർണ്ണമായും നിർത്തലാക്കാനുള്ള പദ്ധതിയുമായി റിഫോം യുകെ

കുടിയേറ്റക്കാർക്ക് പെർമനന്റ് റെസിഡൻസി പൂർണ്ണമായും നിർത്തലാക്കാനുള്ള പദ്ധതിയുമായി റിഫോം യുകെ

ലണ്ടൻ: അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചാൽ, അഞ്ച് വർഷത്തിന് ശേഷം യുകെയിൽ സ്ഥിരതാമസത്തിന് യോഗ്യത നേടാനുള്ള കുടിയേറ്റക്കാരുടെ അവകാശം ഇല്ലാതാക്കുമെന്ന് റിഫോം യുകെ പ്രഖ്യാപിച്ചു.

പദ്ധതികൾ പ്രകാരം, കുടിയേറ്റക്കാർ കൂടുതൽ കർശനമായ നിയമങ്ങളോടെ പുതിയ വിസകൾക്കായി വീണ്ടും അപേക്ഷിക്കേണ്ടതുണ്ട്, കൂടാതെ ആളുകൾക്ക് അവകാശങ്ങളും ആനുകൂല്യങ്ങളും നൽകുന്ന ഇൻഡെഫിനിറ്റ് ലീവ് ടു റിമെയിൻ (ILR) നിർത്തലാക്കുമെന്നും റിഫോം പ്രഖ്യാപിച്ചു.

ബ്രിട്ടീഷ് പൗരന്മാർ ഒഴികെയുള്ള ആരെയും പെർമനന്റ് റെസിഡൻസി ലഭിക്കുന്നതിൽ നിന്ന് വിലക്കാനും പദ്ധതിയുണ്ടെന്ന് റിഫോം പറഞ്ഞു. ക്ഷേമ പദ്ധതികൾ വഴി 234 ബില്യൺ പൗണ്ട് ലാഭിക്കുമെന്ന് പാർട്ടി അവകാശപ്പെടുന്നു.

അതേസമയം റിഫോം അവകാശപ്പെട്ട 234 പൗണ്ട് ലഭിക്കുമെന്നത് യാഥാർത്ഥ്യത്തിൽ അടിസ്ഥാനമില്ലാത്തതാണെന്നും കുടിയേറ്റക്കാരുടെ ക്ഷേമപദ്ധതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഇതിനകം തന്നെ ആലോചിക്കുന്നുണ്ടെന്നും ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു.

എന്നാൽ നിലവിൽ റിഫോം യുകെ ബ്രിട്ടീഷ് ജനതയിൽ ഉണ്ടാക്കുന്ന സ്വാധീനം നിലവിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ സമ്മർദ്ദമുണ്ടാക്കുമോയെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള കുടിയേറ്റ ജനത.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more