- സർവീസ് സ്റ്റേഷനിൽ നിറുത്തിയിട്ട മലയാളി കുടുബത്തിന്റെ വാഹനത്തിൽ കവർച്ച; പാസ്പോർട്ടും ലഗേജുകളും നഷ്ടപ്പെട്ടു
- ബാരിയിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി, യുകെ എ ഐ മന്ത്രി ശ്രീ കനിഷ്ക നാരായൺ മുഖ്യാതിഥി.
- മലയാളി യുവതി ലിവർപൂളിൽ മരണമടഞ്ഞു; രേഷ്മ രാജന്റെ വിയോഗം ആശുപത്രിയിൽ ചികിത്സയിലിരിക്കവേ
- എ ഐ സഹായത്തോടെ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്തു; ചരിത്രം കുറിച്ച് ലണ്ടനിലെ ന്യൂറോസർജൻമാർ
- സാധാരണക്കാർക്ക് ആശ്വാസം; യുകെയിൽ പ്ലഗ്-ഇൻ ബാൽക്കണി സോളാർ പാനലുകൾ ഇന്ന് മുതൽ വില്പനയ്ക്ക്
- മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് നേപ്പാൾ; മരണസംഖ്യ 160 കടന്നു; 133 ഇന്ത്യൻ തീർഥാടകരെ കുറിച്ച് വിവരമില്ല; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
- ഹുർമുസ് തുറന്നാൽ ഉപരോധത്തിൽ നിന്നും ഇളവ് നൽകാമെന്ന് യു.എസ്
‘തിരുവോണപ്പുലരി 2025 ‘ – ജി എം എ യുടെ ഈ വർഷത്തെ ഓണാഘോഷം അവിസ്മരണീയവും വർണ്ണാഭവും ആക്കിയത്, ചെണ്ടമേളവും വഞ്ചിപ്പാട്ടും ‘തൃത്താളവും’ കഥകളിയും നാടൻ കലാരൂപങ്ങളും മാവേലിമന്നന്റെ എഴുന്നള്ളത്തും ഓണസദ്യയും ‘സമന്വയവും’ ..
- Sep 23, 2025
യൂക്കെയിലെ പ്രബല മലയാളി അസ്സോസിയേഷനായ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻന്റെ ഈ വർഷത്തെ ഓണാഘോഷം ‘തിരുവോണപ്പുലരി 2025’ ഈ കഴിഞ്ഞ ശനിയാഴ്ച, സെപ്റ്റംബർ 20 നു ചെൽറ്റനം ബിഷപ് ക്ളീവ്സ് സ്കൂൾ അങ്കണത്തിൽ പ്രൗഡ ഗംഭീരമായി അരങ്ങേറി. യൂക്കെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ ജി എം എ യുടെ ഓണാഘോഷം മുൻകാലങ്ങളിലെ പോലെ തന്നെ പുതുമകൾ കൊണ്ടും വ്യത്യസ്ഥതകൾ കൊണ്ടും ഇത്തവണയും വേറിട്ടതായിരുന്നു. മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ മധുര സ്മരണകൾ ഉണർത്തുന്ന ഒരു ഓണ കാലത്തേയ്ക്ക് പങ്കെടുത്തവരെ എല്ലാം കൈ പിടിച്ചു കൊണ്ട് പോകുവാൻ അസോസിയേഷൻ പ്രസിഡന്റ് ജഡ്സൺ ആലപ്പാട്ടിന്റെയും സെക്രട്ടറി ഗോപു ശിവകുമാറിന്റെയും ട്രഷറർ ബെസ്റ്റോ ചാക്കോയുടെയും നേതൃത്വത്തിൽ കൃത്യമായി പ്രവർത്തിച്ച എക്സിക്യൂട്ടിവ് കമ്മിറ്റിക്കു കഴിഞ്ഞു.

2002 ഇൽ പ്രവർത്തനം ആരംഭിച്ച ജി എം യുടെ ഇരുപത്തിമൂന്നാമത്തെ ഓണാഘോഷമായ ‘തിരുവോണപ്പുലരി’ രാവിലെ ഒൻപതു മണി മുതൽ രാത്രി ഒൻപതു മണി വരെ പന്ത്രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. വിനോദ് മാണി , ബാബു ജോസഫ് , രേഷ്മ ലിനു എന്നിവരുടെ നേതൃത്വത്തിൽ രാവിലെ ഒൻപത് മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. പ്രജു ഗോപിനാഥിന്റെയും സ്റ്റീഫൻ എലവുങ്കലിന്റെയും മേൽനോട്ടത്തിൽ തുടർന്ന് നടന്ന വാശിയേറിയ വടം വലി മത്സരത്തിൽ ബിറ്റിവി ഹീറ്റിംഗ് & പ്ലംബിംഗ് സ്പോൺസർ ചെയ്ത ഒന്നാം സമ്മാനം ‘ഫോറസ്റ്റ് ഓഫ് ഡീൻ ‘ ടീം കരസ്ഥമാക്കിയപ്പോൾ റിഷ സൊല്യൂഷൻസ് സ്പോൺസർ ചെയ്ത സമ്മാനം പൊരുതി നേടി ‘ചെൽറ്റനം’ ടീം രണ്ടാമതെത്തി.

ആവേശവും വാശിയും പകർന്ന വടംവലിക്ക് ശേഷം, അന്പത്തിമ്മൂന്ന് കലാകാരന്മാരെ അണിനിരത്തി അരങ്ങേറിയ ‘തൃത്താളം ‘എന്ന പരിപാടി തികച്ചും പുതുമയാർന്ന ഒരു അനുഭവമായിരുന്നു. തിരുവാതിര, വഞ്ചിപ്പാട്ട് , ചെണ്ടമേളം എന്നീ മൂന്നിനങ്ങൾ കഥകളി, മോഹിനിയാട്ടം, കേരള നടനം തുടങ്ങിയ കലാ രൂപങ്ങളുടെ അകമ്പടിയിൽ ഒരു ഫ്യൂഷൻ മോഡലിൽ അരങ്ങേറിയത് കാണികൾക്ക് അവിസ്മരണീയ അനുഭവമായി. പ്രശസ്ത നർത്തകിയും നൃത്താധ്യാപികയുമായ അശ്വതി രാഘവൻ ജീവൻ നൽകിയ തൃത്താളത്തിലെ തിരുവാതിര ചിട്ടപ്പെടുത്തി, ജി എം എ യിലെ മലയാളി സുന്ദരികളെ താളത്തിൽ അണി നിരത്താൻ നീനു ജഡ്സൺ, ഫ്ലോറൻസ് ഫെലിക്സ് എന്നിവരും സഹായിച്ചു. രാജേഷ് നാരായണൻ കലമ്പൂരിന്റെ നേതൃത്വത്തിൽ പ്രശസ്തമായ ‘ഗ്ലോസ്റ്റർ പഞ്ചാരി ‘ചെണ്ടമേള ഗ്രൂപ്പിൻറെ ത്രസിപ്പിക്കുന്ന മേളപ്പെരുക്കത്തിനൊപ്പം വഞ്ചിപ്പാട്ടുമായി മോൻസി വർഗീസും സംഘവും കൂടി ചേർന്നതോടെ തിങ്ങി നിറഞ്ഞ ജനക്കൂട്ടം ഓണത്തിന്റെ ‘പൊളി മൂഡിൽ’ തന്നെയെത്തി.

ജോളി ആൽവിൻ , ലാലി അനിൽ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരിച്ച താലപ്പൊലിയുടെയും നാടൻ കലാരൂപങ്ങളുടെയും ആർപ്പു വിളികളുടെയും ചെണ്ട മേളത്തിന്റെയുമൊക്കെ അകമ്പടിയോടെ, നാട്ടിലെ അത്തച്ചമയ ഘോഷയാത്രകളെ അനുസ്മരിപ്പിക്കുന്ന മാവേലി മന്നന്റെ ആഘോഷമായ എഴുന്നള്ളത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആവേശം പകർന്നു. ആറന്മുള വള്ളസദ്യയെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ, മാവേലിതമ്പുരാന്റെയും വഞ്ചിപ്പാട്ടിന്റെയും ചെണ്ടമേളത്തിന്റെയും ഒക്കെ സാന്നിധ്യത്തിൽ ആണ് മട്ടാഞ്ചേരി കിച്ചൺ ഒരുക്കിയ അതീവ രുചികരമായ ഓണസദ്യ ജി എം എ അംഗങ്ങൾ ആസ്വദിച്ചത് . ഇത്തവണയും പതിവ് തെറ്റിക്കാതെ ജി എം എ യുടെ സ്വന്തം സതീഷ് ജോയി യൂക്കെ മലയാളികൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തലയെടുപ്പും പ്രൗഢിയും നിറഞ്ഞ മഹാബലി തമ്പുരാനായി കളം നിറഞ്ഞാടുക ആയിരുന്നു. കൃത്യസമയത്ത് ചൂടോടെ തന്നെ, യാതൊരു കാലതാമസവും കൂടാതെ, വിഭവ സമൃദ്ധമായ സദ്യ ആസ്വദിക്കുവാൻ അഞ്ഞൂറോളം ജി എം എ അംഗങ്ങളെ സഹായിച്ചത് സണ്ണി ലൂക്കോസ് , ജോ വിൽട്ടൺ, അജീഷ് വാസുദേവൻ , വിനോദ് മാണി , സന്തോഷ് ലൂക്കോസ്, ബാബു ജോസഫ്, സുനിൽ ജോർജ് , ജോസഫ് കോടങ്കണ്ടത്ത്, വിജീഷ് രാജൻ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ എണ്ണയിട്ട യന്ത്രം പോലെ, അക്ഷീണം പ്രവർത്തിച്ച ഓണസദ്യ കലവറ ടീം ആയിരുന്നു.

ബിസ് പോൾ മണവാളനും സംഘവും തലേന്ന് തന്നെ തയ്യാറാക്കിയ വേദിയുടെ തിലകക്കുറിയായി കഥകളിരൂപവും ഓണസദ്യയുടെ രൂപവും സമന്വയിപ്പിച്ച് അരുൺ വിജയൻ , സുബിൻ ടോമി , അഭിയ അരുൺ , നീനു എന്നിവർ ഒരുക്കിയ പൂക്കളം തിളങ്ങി നിന്നു. ആസ്വാദ്യകരമായ ഓണ സദ്യക്ക് ശേഷം 7 മണിക്കൂറോളം നീണ്ടുനിന്ന കലാപരിപാടികൾക്ക് തിരശീല ഉയർന്നു. അനുഗ്രഹീത ഗായകനായ സിബി ജോസഫിന്റെ നേതൃത്വത്തിൽ ജി എം എ യിലെ ഒൻപത് പ്രഗത്ഭ ഗായകർ ചേർന്നൊരുക്കിയ ‘സമന്വയം’ എന്ന ഗാന മാലിക ആയിരുന്നു വെൽക്കം പ്രോഗ്രാം. കേരളത്തിലെ 14 ജില്ലകളെയും മനോഹരമായി വർണ്ണിക്കുന്ന ഗാന ശകലങ്ങൾ കോർത്തിണക്കി കേരള കലാരൂപങ്ങളുടെ അകമ്പടിയോടെ വേദിയിൽ ലൈവ് ആയി അവതരിപ്പിച്ചത് കാണികളുടെ മുക്തകണ്ഠ പ്രശംസയും കയ്യടിയും നേടി. പിന്നീട് ഇട തടവില്ലാതെ അരങ്ങേറിയ നൃത്ത നൃത്യങ്ങളും മനോഹര ഗാനാലാപനങ്ങളും, ഗ്ലോസ്റ്റർ പഞ്ചാരിയുടെ ചെണ്ടമേളവും ലൈവ് ഗിറ്റാർ, കീ ബോർഡ് പ്രകടനങ്ങളും ഒക്കെ ആവേശം ചോരാതെ അരങ്ങിലേക്ക് റോബി മേക്കരയും ജെസ്ന ബഷീറും ചേർന്ന് ആനയിച്ചപ്പോൾ അണിയറയിൽ ജോ വിൽട്ടൻ, അശ്വതി രാഘവൻ, നീനു ജഡ്സൺ, ഫ്ലോറൻസ് ഫെലിക്സ് എന്നിവരുടെ നേതൃത്വത്തിൽ , ദേവലാൽ സഹദേവന്റെയും മനോജ് വേണുഗോപാലിന്റെ സാങ്കേതിക സഹായത്തോടെ, പ്രവർത്തിച്ച സ്റ്റേജ് കോർഡിനേഷൻ കമ്മിറ്റി സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്ച വച്ചത് . വേദിയിലെ ശബ്ദവും വെളിച്ചവും ലെഡ് ഡിസ്പ്ലേ യുമൊക്കെ ഒരുക്കിയത് ജി & എം ലൈറ്റ്സ് ആൻഡ് സൗണ്ട്സിനൊപ്പം ‘വൈബ്രന്റ്സ് ലണ്ടൻ കൂടിയായിരുന്നു.

കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എ ലെവൽ പരീക്ഷകളിൽ ജി എം എ കുടുംബത്തിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ ഋഷി പ്രതീഷ് , സൗദ് ഹാഷിം, ജി സി എസ് ഇ വിദ്യാർത്ഥിനി ധൻവി അനി എന്നിവരെ കാഷ് അവാർഡ് നൽകി ഓണാഘോഷ ചടങ്ങിനിടയിൽ ആദരിച്ചു. ഗ്ലോസ്റ്റർ ഷെയർ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ആജീവനാന്ത രക്ഷാധികാരിയുമായിരുന്ന പരേതനായ ബഹുമാനപെട്ട ഡോ. ഗബ്രിയേലിനെ വേദിയിൽ സ്ഥാപക അംഗം ആയ ലോറൻസ് പെല്ലിശേരി വളരെ ഹൃദ്യമായി അനുസ്മരിച്ചത് അസോസിയേഷനിലെ ഇളം തലമുറക്കും പ്രത്യേകിച്ച് പുതിയ അംഗങ്ങൾക്കും ആ വലിയ മനുഷ്യസ്നേഹിയെ അടുത്തറിയാൻ സഹായകമായി. കാണികളെ ആവേശ ഭരിതരാക്കിയ ഡീജെ പരിപാടിയോടെ ആണ് ഈ വർഷത്തെ ജി എം എ യുടെ നിറപ്പകിട്ടാർന്ന ഓണാഘോഷം അവസാനിച്ചത്.

ഗ്ലോസ്റ്റർഷയർ മലയാളി അസോസിയേഷനിലെ ഭാരവാഹികൾ ആയ ജഡ്സൺ ആലപ്പാട്ട് (പ്രസിഡന്റ്), രമ്യ മനോജ് (വൈസ് പ്രസിഡന്റ് ), ഗോപു ശിവകുമാർ (സെക്രട്ടറി) ലിനു ജോസഫ് (ജോയിന്റ് സെക്രട്ടറി ) ബെസ്റ്റോ ചാക്കോ (ട്രഷറർ), ജെയ്സൺ മണവാളൻ (ജോയിന്റ് ട്രഷറർ), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവരുടെ തോളോട് തോൾ ചേർന്നുള്ള കൂട്ടായ പ്രവർത്തനമാണ് മനോഹരവും അവിസ്മരണീയവും പ്രൗഡ ഗംഭീരവും ആയ ഒരു ഓണാഘോഷം ഇതിന്റെ അംഗങ്ങൾക്ക് സമ്മാനിച്ചത്.

ഈ പരിപാടിയുടെ മുഖ്യ പ്രായോജകർ ആയ ഔൾ ഫിനാൻഷ്യൽ , സഹപ്രായോജകരായ പ്രിൻസ് ഫുഡ്, ജിയ ട്രാവെൽസ്, ലെജൻഡ് സോളിസിറ്റർസ്, ഹെവൻസ് സൗത്ത് ഇന്ത്യൻ ഗ്രോസറീസ്, ബിറ്റിവി ഹീറ്റിംഗ്&പ്ലംബിംഗ്, മാത്സ് ട്യൂട്ടറിംഗ്, റിഷ സൊല്യൂഷൻസ്, അരോമ റെസ്റ്റോറന്റ് , നള റെസ്റ്റോറന്റ് , ചില്ലി ലൈഫ്, അഗം കൺസേർട്, ഓളം, മട്ടാഞ്ചേരി കിച്ചൺ എന്നിവർക്കും ഭാരവാഹികൾ പ്രത്യേകം നന്ദി അറിയിച്ചു.





























Latest News:

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന് ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്
തൃശൂര്‍: ഇന്‍ഫ്ലുവന്‍സര്‍ ഹെലന് ഓഫ് സ്പാര്‍ട്ട എന്ന ധന്യ ഹര്‍ഷിദിനെതിരെ കേസെടുത്ത് പൊലീസ്. ട്രാന്...Kerala
ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം; കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ...Kerala
മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത സ്നേഹം പഠിപ്പിച്ച ഗുരുദേവനെ ഓര്‍ക്കുമ്പോള്‍…; ഇന്ന് ശ്രീനാരായണ...
ഇന്ന് ശ്രീനാരായണഗുരു ജയന്തി. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്ക്ക...Kerala
കയറ്റത്തിനൊടുവില്‍ ഇറക്കം; സ്വര്‍ണവില ഇന്നും കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വന്‍ കയറ്റത്തിനൊടുവിലാണ് പൊന്നുംവിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. 24...Kerala
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു...
കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്ണക്കമ്മലു...Latest News
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി; അഴിമതിക്കേസില്‍ ആരോപണം നേരിടുന്ന മന്ത്രി ബി നാ...
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. വാല്മീകി കോര്പ്പറേഷന് അഴിമതിക്കേ...Kerala
മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഫെമ ചട്ടലംഘനത്തിന് കേസ് എടുത്ത് ഇഡി; കേസ് വിദേശത്തേക്ക് പണം അയച്ചതുമായി...
കൊച്ചി: മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ഫെമ ചട്ടലംഘനത്തിന് കേസ...Kerala
ബ്രൂണെയില്‍ വെച്ച് സുകുമാര കുറുപ്പിനെ പലതവണ കണ്ടു; 1991ല്‍ കാലാവധി കഴിഞ്ഞ സുകുമാര കുറുപ്പിന്റെ പാസ്...
ബ്രൂണെ:അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് ബ്രൂണെയില്‍ ഒളിച്ചുകഴിയുന്ന, സുകുമാരക്കുറുപ്പുമായുള്ള മൂന്ന്...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന് ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ് തൃശൂര്‍: ഇന്‍ഫ്ലുവന്‍സര്‍ ഹെലന് ഓഫ് സ്പാര്‍ട്ട എന്ന ധന്യ ഹര്‍ഷിദിനെതിരെ കേസെടുത്ത് പൊലീസ്. ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിലാണ് കേസ്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സൈബര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. ആറ് വകുപ്പുകളാണ് ധന്യക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറ് വകുപ്പുകള്‍ പ്രകാരമാണ് കേസ്. BNS, IT ACT, കേരള പോലീസ് ആക്ട്, ട്രാന്‍സ്ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
- ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം; കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ഷൗക്കത്തിന്റെ കുടുബത്തെ ഫോണില്‍ ബന്ധപ്പെട്ട് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ഷൗക്കത്തിന്റെ ബന്ധുവുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ആരോപണങ്ങളില്‍ നടപടിയും അന്വേഷണവും ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പ് നല്കി. മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിലെ ഏജന്റുമാരുടെ ഇടപെടല്‍ അവസാനിപ്പിക്കുമെന്ന് കൊണ്ടോട്ടി എംഎല്‍എ ടിപി അഷ്റഫലി പറഞ്ഞു. രണ്ട് തവണ പെര്‍മിറ്റ് നല്‍കിയിട്ട് മൂന്നാം തവണ എന്തുകൊണ്ട് നല്‍കിയില്ല എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏജന്റ്
- മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത സ്നേഹം പഠിപ്പിച്ച ഗുരുദേവനെ ഓര്‍ക്കുമ്പോള്‍…; ഇന്ന് ശ്രീനാരായണഗുരു ജയന്തി ഇന്ന് ശ്രീനാരായണഗുരു ജയന്തി. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച സാമൂഹ്യ പരിഷ്കര്‍ത്താവും നവോത്ഥാന നായകനുമായിരുന്നു ശ്രീനാരായണഗുരു. ഗുരുദര്‍ശനങ്ങള്‍ ഇന്നും നമുക്ക് വഴികാട്ടിയാണ് എല്ലാത്തരം സാമൂഹ്യ തിന്മകള്ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ നവോത്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരു.”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന പ്രസക്തമായ ആപ്തവാക്യം പകര്‍ന്നുതന്ന മഹാഗുരു. വിഭാഗീയതകളുടെ വേലിക്കെട്ടുകളില്ലാതെ മനുഷ്യര്‍ സമാധാനത്തോടെ കഴിയുന്ന ലോകമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ സ്വപ്നം. എല്ലാത്തരം അടിച്ചമര്‍ത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്. സമൂഹത്തില്‍
- കയറ്റത്തിനൊടുവില്‍ ഇറക്കം; സ്വര്‍ണവില ഇന്നും കുറഞ്ഞു സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വന്‍ കയറ്റത്തിനൊടുവിലാണ് പൊന്നുംവിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ ഒരു പവന് സ്വര്‍ണത്തിന് കുറഞ്ഞത് 2320 രൂപയാണ്. ഇതോടെ ഗ്രാമിന് 14650 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് 117200 രൂപയും ഇന്ന് നല്‍കേണ്ടി വരും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4606 ഡോളറില്‍ തുടരുകയാണ്. ഇറാന്-അമേരിക്ക സംഘര്‍ഷത്തിലെ അയവും യുഎസ് പണപ്പെരുപ്പവും യുഎസ്- കാനഡ ബന്ധത്തിലെ വിള്ളലും അമേരിക്കന്‍ പലിശ നിരക്കുകളും ഉള്‍പ്പെടെ സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. തിരുവോണം കഴിഞ്ഞയുടനാണ് സ്വര്‍ണവിലയില്‍ ഈ വിധത്തിലൊരു ഇടിവുണ്ടായിരിക്കുന്നത്
- നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍ കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നാരായണി നദിയില്‍ ഒലിച്ചെത്തിയ മൃതദേഹത്തില്‍ നിന്നാണ് മോഷണം. സ്വര്‍ണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നേപ്പാള്‍ പൊലീസ് നടപടിയെടുത്തത്. മിന്നല്‍ പ്രളയത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട് ഒരു ജനത നെഞ്ചുപൊട്ടി കരയുമ്പോഴാണ് മനുഷ്യ മനസാക്ഷിയെ നടക്കുന്ന സംഭവം പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്.നാരായണി നദിക്കരയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ





click on malayalam character to switch languages