1 GBP = 113.71
breaking news

മുകേഷ് അംബാനി ട്രംപുമായും ഖത്തർ അമീറുമായും കൂടിക്കാഴ്ച നടത്തി

മുകേഷ് അംബാനി ട്രംപുമായും ഖത്തർ അമീറുമായും കൂടിക്കാഴ്ച നടത്തി


ഇന്ത്യയിലെ പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ദോഹ ലുസൈൽ പാലസിൽ അമീർ ട്രംപിന് നൽകിയ അത്താഴവിരുന്നിനിടെയായിരുന്നു കൂടിക്കാഴ്ച. ഈ വർഷം രണ്ടാം തവണയാണ് ട്രംപും മുകേഷ് അംബാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.

റിലയൻസിന് ഖത്തറുമായും ബിസിനസ് ബന്ധങ്ങളുണ്ട്. ഗൾഫ് രാജ്യത്തിന്റെ സോവറിൻ വെൽത്ത് ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, അംബാനിയുടെ റീട്ടെയിൽ സംരംഭത്തിൽ ഏകദേശം 1 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.

റിയാദിൽ നടന്ന ജിസിസി ഉച്ചക്കോടിയിൽ പങ്കെടുത്തതിന് ശേഷമാണ് ട്രംപ് ഖത്തറിൽ എത്തിയത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ട്രംപിനെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.സന്ദർശനം പൂർത്തിയാക്കി ഇന്ന് ട്രംപ് യു.എ.ഇ-യിലേക്ക് തിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more