1 GBP = 112.81
breaking news

ഫാ.ജോ മൂലച്ചേരി VC നയിക്കുന്ന നോമ്പുകാല ധ്യാനം ബെഡ്ഫോർഡിൽ മാർച്ച് 15,16 തീയതികളിൽ.

ഫാ.ജോ മൂലച്ചേരി VC നയിക്കുന്ന നോമ്പുകാല ധ്യാനം ബെഡ്ഫോർഡിൽ മാർച്ച് 15,16 തീയതികളിൽ.

അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡ്: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ തീർത്ഥയാത്രയിൽ മാനസ്സിക നവീകരണത്തിനും, അനുതാപത്തിലൂന്നിയ അനുരഞ്ജനത്തിനും ഒരുക്കമായി ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, വിൻസൻഷ്യൽ സഭാംഗവും, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഫിനാൻസ് ഓഫിസറുമായ ഫാ.ജോ മൂലച്ചേരി VC ആണ് വിശുദ്ധവാര ധ്യാനവും, തിരുവചന പ്രഘോഷണവും നയിക്കുന്നത്.

ഗ്രെയ്റ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ സംഘടിപ്പിക്കുന്ന നോമ്പുകാല ദ്വിദിന ധ്യാനത്തിലും, തിരുവചന ശുശ്രുഷയിലും, തിരുക്കർമ്മങ്ങളിലും പങ്കു ചേർന്ന് ക്രിസ്തുവിന്റെ പീഡാ-സഹന വീഥിയിലൂടെ ചേർന്ന് ചരിക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിന്റെ കൃപകളും, കരുണയും പ്രാപിക്കുവാനും മാനസ്സികമായ നവീകരണവും ആത്മീയമായ ഒരുക്കവും പ്രദാനം ചെയ്യുന്ന ശുശ്രുഷകൾ ആവും ബെഡ്ഫോർഡിൽ ക്രമീകരിക്കുക.

മാർച്ച് പതിനഞ്ചിനു ശനിയാഴ്ച രാവിലെ 10:00 മുതൽ വൈകുന്നേരം 16:00 വരെയും, പതിനാറിന് ഞായറാഴ്ച വൈകുന്നേരം മൂന്നു മണിമുതൽ എട്ടു മണിവരെയുമാണ് ധ്യാന ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.

വലിയ നോമ്പിന്റെ ചൈതന്യത്തിൽ ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ വിചിന്തനത്തോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുനേറ്റ രക്ഷകന്റെ സ്മരണയിൽ ആയിരിക്കുവാനും അവിടുത്തെ കൃപയും കരുണയും അനുഭവിക്കുവാനും ഏവരെയും നോമ്പുകാല ധ്യാന ശുശ്രുഷയിലേക്ക്, മിഷൻ പ്രീസ്റ്റ് ഫാ.എൽവിസ് ജോസ് കോച്ചേരിയും (എംസിബിസ്), പള്ളിക്കമ്മിറ്റിയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

March 15th Saturday: 10:00 AM – 16:00 PM – Our Lady of Catholic Church,Opp. Sainsbury’s Kempton. MK42 8QB

March 16th Sunday: 15:00 PM – 20:00 PM Christ The King Catholic Church, Harrowden Road, Bedford, MK42 9SP

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more