1 GBP = 106.30
breaking news

ക്രോളി മലയാളി കമ്മ്യൂണിറ്റി (CMC) ക്ക് നവ നേതൃത്വം – തേജു മാത്യൂസ് പ്രസിഡണ്ട്, അരുൺ മോഹൻ സെക്രട്ടറി, അരുൺ വർഗ്ഗീസ് ട്രഷറർ!

ക്രോളി മലയാളി കമ്മ്യൂണിറ്റി (CMC) ക്ക് നവ നേതൃത്വം – തേജു മാത്യൂസ് പ്രസിഡണ്ട്, അരുൺ മോഹൻ സെക്രട്ടറി, അരുൺ വർഗ്ഗീസ് ട്രഷറർ!

പുത്തൻ ആശയങ്ങളും വീക്ഷണങ്ങളുമായി, പുതിയ നേതൃത്ത്വത്തിന്റെ തിളക്കത്തിൽ ക്രോളി മലയാളി കമ്മ്യൂണിറ്റി (സി എം സി) പുതു വർഷത്തിലേയ്ക്ക് ചുവടു വെയ്ക്കുന്നു.

അത്ത്യുജ്ജ്വലവും കർമ്മോൽസുകവുമായ ഒരു വർഷം പിന്നിടുന്ന ക്രോളി മലയാളി കമ്മ്യൂണിറ്റിയ്ക്ക് കൂടുതൽ കരുത്തും ആവേശവും പകർന്നു കൊണ്ട് 2024 -25 പ്രവർത്തനവർഷത്തേക്കുള്ള പുതിയ നേതൃത്വ നിര സ്ഥാനമേറ്റെടുത്തു.

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ മനോഹരമായ ഭൂപ്രകൃതി നിറഞ്ഞ ഗാട്വിക്ക് എയർപോർട്ടിനടുത്തെ ക്രോളിയിലെ ഇരുന്നൂറിൽ അധികം വരുന്ന മലയാളി സമൂഹം ഒന്നടങ്കം ഏറ്റെടുത്ത, ചുരുക്കം സമയം കൊണ്ട് പ്രവർത്തനമികവിനാൽ ഏവരെയും അതിശയിപ്പിച്ച ക്രോളി മലയാളി കമ്മ്യൂണിറ്റിയ്ക്ക് നേതൃത്വപാടവവും പരിചയസമ്പന്നതയും ഉള്ള അംഗങ്ങൾക്കൊപ്പം നവീന ആശയങ്ങളും ഊർജ്ജ്വസ്വലരുമായ പുതിയമുഖങ്ങൾ കൂടെ ചേരുമ്പോൾ, ഒരു മികച്ച പുതിയ നേതൃത്വ നിരയെയാണ് മുന്നിൽ നിന്ന് നയിയ്ക്കാൻ ഈ പുതുവർഷം ലഭിച്ചിരിയ്ക്കുന്നത്.

കഴിഞ്ഞ വർഷത്തിലെ പ്രസിഡണ്ടായിരുന്ന ശ്രീ എറിക്ക്സൺ ജോസഫ് പുതിയ സമിതിയുടെ രക്ഷാധികാരിയായി ചുമതലയേറ്റപ്പോൾ, തേജു മാത്യൂസ് പ്രസിഡണ്ടായും, അരുൺ മോഹൻ സെക്രട്ടറിയായും, അരുൺ വർഗ്ഗീസ് ട്രഷറർ ആയും, പുതുമുഖങ്ങളായ ടിബി വർഗീസ് & അൻസു ജോഫിൻ എന്നിവരെ പ്രോഗ്രാം കോ ഓർഡിനേറ്റർമാരായും തിരഞ്ഞെടുത്തത് ഉൾപ്പെടെ 11 അംഗ കമ്മിറ്റി ആണ് രൂപീകരിച്ചത്.

ക്രോളിയിലെ മലയാളി സമൂഹത്തിന് വിനോദവും ആഘോഷവും നൽകുന്നതിന് ഒത്തോരുമയോടെ കലാ സാംസ്കാരിക സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കാൻ എല്ലാവരുടെയും അകമഴിഞ്ഞ ആത്മാർത്ഥമായ സഹകരണവും ഈ സമിതി അഭ്യർത്ഥിക്കുന്നു..

മറ്റു സമിതി അംഗങ്ങൾ:

വൈസ് പ്രസിഡണ്ട് : ജൂഡിത്ത് റോബർട്ട്സ്
ജോയിൻറ് സെക്രട്ടറി: ജിബിൻ ഫിലിപ്പ് ജോയി
ജോയിൻറ് ട്രഷർ: ഷമാൽ രാമചന്ദ്രൻ
പ്രോഗാം കോർഡിന്നേറ്റേഴ്സ് : ടിബി വർഗ്ഗീസ് & അൻസു ജോഫിൻ
സ്പോർട്ട്സ് കോർഡിനേറ്റർ : ബിനു ആൽബെർട്ട്
പബ്ളിക്ക് റിലേഷൻ : ജിയോ ഫ്രാൻസിസ്

പിന്നിട്ട ഒന്നര വർഷത്തിൽ അത്ത്യുന്നതനിലവാരം പുലർത്തിയ കലാപരിപാടികളുമായി ഓണാഘോഷവും ക്രിസ്തുമസ് വിഷു-ഈസ്റ്റർ എന്നീ ആഘോഷങ്ങൾ കൂടാതെ, അംഗങ്ങൾക്കായി നടത്തിയ പെൻസിൽ ഡ്രോയിങ്, ചെസ്സ്, കാരംബോർഡ്, ഷട്ടിൽ ബാഡ്മിന്റൺ എന്നീ മൽസരങ്ങളും ഒപ്പം പ്രത്യേക സ്പോർട്സഡേ യും ഫാമിലി ട്രിപ്പും ആയി വർണ്ണശബളമായി തുടക്കം കുറിച്ച സംഘടന, ജൂൺ 22 ന് ഡാർട്ട്‌ഫോർഡിൽ വെച്ച് നടത്തിയ യുക്മ റീജിയണൽ സ്പോർട്സമീറ്റിൽ, സമിതിയുടെ അരങ്ങേറ്റ മത്സരത്തിൽ തന്നെ, സെക്കൻഡ് റണ്ണേഴ്‌സ് അപ്പ് ആയി കൊണ്ട് തങ്ങളുടെ ശക്തമായ വരവറിയിക്കുകയുണ്ടായി!

തുടർന്ന് ബർമിംഗ്ഹാമിൽ നടത്തപ്പെട്ട യുക്മ നാഷണൽ സ്പോർട്സ്മേളയിൽ, 50 പ്ലസ് കാറ്റഗറിയിൽ മിസ്റ്റർ സന്തോഷ് തോമസ് നാഷണൽ ചാമ്പ്യൻ ആയി ക്രോളി മലയാളി കമ്മ്യൂണിറ്റിയുടെ അഭിമാനതാരമായി!

ഇത് കൂടാതെ, ഒക്ടോബർ 12, 2024 നു ഗാട്വിക്ക് സ്കൂളിൽ വെച്ച് നടത്തപ്പെട്ട യുക്മ സൗത്ത് ഈസ്റ്റ് കലാമേളയിൽ, ആതിഥേയത്വവും വഹിച്ച ക്രാളി മലയാളി കമ്മ്യൂണിറ്റി, അരങ്ങേറ്റ മത്സരത്തിൽ തന്നെ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ് ആയി! ജൂനിയർസ് കാറ്റഗറിയിൽ കലാതിലകം നേടിയ മിഖൈല സന്തോഷ് സി എം സി യുടെ യശസ്സ് ഉയർത്തി പിടിയ്ക്കുകയും ചെയ്തു!

പുതിയ സമിതിയുടെ ഭാഗമായി കലാപരിപാടികൾക്കു മാത്രമായി ഒരു ഫെസ്റ്റിവ് കമ്മിറ്റിയെ രൂപീകരിയ്ക്കുകയും ജസ്റ്റിൻ ചാണ്ടി, തോമസ് ചിറ്റിലപ്പിള്ളി, റോബിൻ ഡികൗറ്റ, ജോസഫ് തോമസ്, സ്മിത രമേഷ്, അനിൽ തോമസ് എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു.

സ്ത്രീ ശാക്തീകരണ സമിതിയുടെ നേതൃത്വത്തിലേക്ക് ദീപതി തേജു, റാണി സന്തോഷ് എന്നിവർ നാമനിർദേശം ചെയ്യപ്പെട്ടു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി 2025 ജനുവരി 11 നു ക്രിസ്തുമസ് – പുതു വത്സര ആഘോഷങ്ങൾ ഒത്തോരുമയോടെ, സൗഹാർദ്ദത്തോടെ കൂടുതൽ നിറപ്പകിട്ടോടെ, ആഘോഷിയ്ക്കുവാനായി എല്ലാ അംഗങ്ങളുടെയും പങ്കാളിത്തവും ആത്മാർത്ഥമായ സഹകരണവും അഭ്യര്ത്ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more