1 GBP = 110.57
breaking news

കൊല്ലത്ത് യുവതിയെ കാറിടിച്ച് കൊന്ന കേസ്; പ്രതി അജ്മല്‍ മദ്യപിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്‌

കൊല്ലത്ത് യുവതിയെ കാറിടിച്ച് കൊന്ന കേസ്; പ്രതി അജ്മല്‍ മദ്യപിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്‌

കൊല്ലം: കൊല്ലത്ത് യുവതിയെ കാറിടിച്ച് കൊന്ന കേസില്‍ പ്രതി അജ്മലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. മനപൂര്‍വ്വമായ നരഹത്യ, അലക്ഷ്യമായി വാഹനം ഓടിക്കല്‍, മോട്ടോര്‍ വെഹിക്കിൾ ആക്ട് എന്നിവ പ്രകാരം ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. അതേസമയം അജ്മല്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

ഇിതിനിടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ശേഷം കടന്നുകളഞ്ഞ കാറിലുണ്ടായിരുന്നത്, ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസിലാവുന്ന ഒരു വനിതാ ഡോക്ടറാണെന്ന റിപ്പോര്‍ട്ടുകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് വി കെ ബീനാകുമാരി പറഞ്ഞു.

കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവിലാണ് അപകടമുണ്ടായത്. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് (45) അപകടത്തില്‍ മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്. സ്‌കൂട്ടര്‍ യാത്രികരെ കാറിടിച്ച ശേഷം അജ്മല്‍ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അജ്മലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സുഹൃത്തായ വനിതാ ഡോക്ടറില്‍ നിന്നാണ് ലഭിച്ചത്. അജ്മലിന്റെ സുഹൃത്തിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്നതിന് പിന്നാലെ അജ്മല്‍ ഒളിവില്‍ പോകുകയായിരുന്നു.

മൊബൈല്‍ ഓഫ് ആയതിനാല്‍ കഴിഞ്ഞ ദിവസം അജ്മലിന്റെ ലൊക്കേഷന്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more