- യുകെ പ്രതിരോധ മന്ത്രി സഞ്ചരിച്ച ആർ എ എഫ് ജെറ്റിന്റെ ജിപിഎസ് ജാമായി; സംഭവം റഷ്യൻ വ്യോമാതിർത്തിക്ക് സമീപം
- സർവ്വകലാശാലകൾക്ക് ഫണ്ടുകൾ ലഭിക്കുന്നില്ല; സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള സഹായം വെട്ടിക്കുറയ്ക്കുമെന്ന് വൈസ് ചാൻസലർമാർ
- ഫെറിയിലേക്കെത്താൻ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്; ഡോവർ തുറമുഖത്ത് അധിക യൂറോപ്യൻ യൂണിയൻ അതിർത്തി പരിശോധനകൾ താൽക്കാലികമായി നിർത്തിവച്ചു
- യാത്രാമദ്ധ്യേ ലഗേജിൽ പവർ ബാങ്ക് ഉണ്ടെന്ന് യാത്രക്കാരൻ; ഈസിജെറ്റ് വിമാനം വഴിതിരിച്ചുവിട്ടു.
- ഓവർടൈമിന് നികുതി ചുമത്തില്ല; ജീവനക്കാരെ ആകർഷിക്കാൻ വമ്പൻ പ്രഖ്യാപനവുമായി റിഫോം യുകെ
- ബ്രിട്ടനിൽ താപനില മുപ്പത് ഡിഗ്രി സെൽഷ്യൽസിന് മുകളിലേക്ക്! ഉഷ്ണതരംഗ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
- വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്; രണ്ടു പേർക്ക് പരിക്ക്, 21കാരനായ അക്രമി കൊല്ലപ്പെട്ടു, ട്രംപ് സുരക്ഷിതൻ
ടിഫിൻബോക്സ് കേരളപൂരം വള്ളംകളി 2024 ൽ അണിനിരക്കുന്നത് 27 ജലരാജാക്കൻമാർ… നാല്, മുതൽ ഒൻപതു വരെയുള്ള ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം
- Aug 30, 2024
അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ – ടിഫിൻബോക്സ് കേരളപൂരം വള്ളംകളി 2024 ന് നാളെ ആഗസ്റ്റ് 31 ശനിയാഴ്ച ഷെഫീൽഡിനടുത്ത് റോഥർഹാമിൽ തുടക്കംകുറിക്കുമ്പോൾ വള്ളംകളിയിൽ പങ്കെടുക്കുന്ന 27 ടീമുകളും ചിട്ടയായുള്ള കഠിന പരിശീലനം പൂർത്തിക്കഴിഞ്ഞു.. ആറാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്കെല്ലാം റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ യുക്മ ട്രോഫിയിൽ മുത്തമിടുക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ. നിലവിലെ ചാമ്പ്യൻമാരാണോ അതോ പുതിയ അവകാശികളുണ്ടാകുമോ എന്നറിയാൻ ശനിയാഴ്ച ഫൈനൽ മത്സരം പൂർത്തിയായാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ എന്ന രീതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. ഇത്തവണ 9 ഹീറ്റ്സുകളിലായി മത്സര വള്ളംകളിയിൽ പങ്കെടുക്കുന്നത് 27 ടീമുകളാണ്.
മത്സര വള്ളംകളിയിൽ ബോട്ട് ക്ളബ്ബുകളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ടീമുകൾ കേരളത്തിലെ ചുണ്ടൻ വള്ളംകളി പാരമ്പര്യമനുസരിച്ച് കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാണ് മത്സരിക്കാനിറങ്ങുന്നത്.
ആദ്യ റൌണ്ടിൽ 9 ഹീറ്റ്സുകളിലായി 27 വള്ളങ്ങളാണ് മത്സരിക്കുന്നത്. 9 ഹീറ്റ്സുകളിൽ 3 ടീമുകൾ വീതം മത്സരിക്കും. ഓരോ ഹീറ്റ്സിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ വരുന്ന ടീമുകൾ (18 ടീമുകൾ) അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കും. തുടർന്ന് നടക്കുന്ന 6 മത്സരങ്ങളിൽ 3 ടീമുകൾ വീതം മത്സരിക്കുന്നതുമാണ്. രണ്ടാം റൗണ്ടിലെ 6 മത്സരങ്ങളിൽ നിന്നുള്ള ആദ്യ സ്ഥാനക്കാർ സെമിയിൽ പ്രവേശിക്കുന്നതും തുടർന്ന് 3 ടീമുകൾ വീതം മത്സരിക്കുന്ന രണ്ട് സെമിഫൈനൽ മത്സരങ്ങളും നടക്കും. സെമിഫൈനലുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർ വീതം 4 ടീമുകൾ ഫൈനലിലെത്തുന്ന വിധമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ റൗണ്ട് മുതൽ സെമിഫൈനൽ ഉൾപ്പടെയുള്ള മത്സരങ്ങളിൽ 3 ടീമുകൾ തമ്മിലും ഫൈനലിൽ 4 ടീമുകളുമായിരിക്കും മത്സരിക്കുക.
പ്രാഥമിക ഹീറ്റ്സുകളിൽ മത്സരിക്കുന്ന ടീമുകൾ സംബന്ധിച്ച തീരുമാനമെടുത്തത് കഴിഞ്ഞ ദിവസം മാൻവേഴ്സ് ലേയ്ക്ക്ക്ക്ക്ക് പരിസരത്ത് വള്ളംകളി ടീമുകളുടെ ക്യാപ്റ്റൻമാരുടെ യോഗത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ്. 4, 5, 6, 7 , 8 , 9 ഹീറ്റ്സുകളിൽ പങ്കെടുക്കുന്ന വള്ളം, ടീമുകൾ, ബോട്ട് ക്ളബ്ബ്, ക്യാപ്റ്റൻമാർ എന്നിവ താഴെ നൽകുന്നു.
ഹീറ്റ്സ് – 4

- പുളിങ്കുന്ന് – SMA ബോട്ട് ക്ലബ്ബ് സാൽഫോർഡ്, മാത്യു ചാക്കോ.
നിലവിലെ ചാമ്പ്യൻമാരും പരിചയസമ്പന്നനുമായ മാത്യു ചാക്കോ ക്യാപ്റ്റനായുള്ള പുളിങ്കുന്ന് വള്ളത്തിലാണ് യുക്മ ട്രോഫി വള്ളംകളിക്കെത്തുന്നത്. ചിട്ടയായ പരിശീലനം പൂർത്തിയാക്കി എത്തുന്ന സാൽഫോർഡ് ടീം അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ ചാമ്പ്യൻപട്ടവും യുക്മ ട്രോഫിയും മാഞ്ചസ്റ്ററിലെ സാൽഫോർഡിലേക്ക് തന്നെ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. ലൈഫ് ലൈൻ പ്രൊട്ടക്ട് ആണ് ടീമിന്റെ സ്പോൺസർ. - രാമൻകരി – BMCA ബോട്ട് ക്ലബ് ബാൺസ് ലി, സ്മിജോ റാഫേൽ
സ്മിജോ റാഫേലിൻ്റെ നേതൃത്വത്തിലാണ് രാമൻകരി വള്ളത്തിൽ യുക്മ ട്രോഫി കരസ്ഥമാക്കണമെന്ന ആഗ്രഹത്തോടെ BMCA ബോട്ട് ക്ളബ്ബ് ബാൻസ് ലി മത്സരത്തിനെത്തുന്നത്. മോൺസിസ് കിച്ചൻ ആണ് ടീമിന്റെ സ്പോൺസേഴ്സ്. - പായിപ്പാട്ട് – കാസിൽ വ്യൂ ബോട്ട് ക്ലബ്ബ്, ചെസ്റ്റർഫീൽഡ്, സിജോ കുരുവിള .
സിജോ കുരുവിള ക്യാപ്റ്റനായ പായിപ്പാട് ടീം കഠിനമായ പരിശീലനത്തിനൊടുവിലാണ് മത്സരത്തിനെ ത്തുന്നത്. ടീമിൻ്റെ സ്പോൺസർമാർ ക്ലബ് മില്ല്യണെയർ.
ഹീറ്റ്സ് – 5

- കാരിച്ചാൽ – സെവൻ സ്റ്റാർ ബോട്ട് ക്ലബ് കൊവെണ് ട്രി , ജിനോ ജോൺ.
യുക്മ വള്ളം കളിയുടെ തുടക്കം മുതൽ പങ്കെടുക്കുന്ന ബോട്ട് ക്ലബ്ബിനെ നയിക്കുന്നത് പരിചയസമ്പനായ ജിനോ ജോണാണ്. മുൻകാലങ്ങളിൽ മികച്ച പ്രകടനവും , തുടർന്ന് സമ്മാനങ്ങളും നേടിയിട്ടുള്ള സെവൻ സ്റ്റാർ ഇത്തവണ യുക്മ ട്രോഫി നേടും എന്ന വാശിയിലാണ്. - ആലപ്പാട് – പൈറേറ്റ്സ് ബോട്ട് ക്ലബ് ഗ്രിംസ്ബി , ബിജു ചാക്കോ
ഏറെ പ്രശസ്തമായ ആലപ്പാട് വള്ളം തുഴയാനെത്തുന്നത് പൈറേറ്റ്സ് ബോട്ട് ക്ലബ് ഗ്രിംസ്ബിആണ്. എതിരാളികൾക്ക് ശക്തമായ മത്സരം കാഴ്ച വെക്കുവാൻ തയ്യാറെടുക്കുന്ന ടീമിനെ നയിക്കുന്നത് യുക്മയുടെ സഹചാരിയായ ബിജു ചാക്കോ ആണ് . ഡോക്ടർ മാത്യൂസ് സർജറി ടീമിന്റെ സ്പോൺസേഴ്സ്. - വേമ്പനാട് – കെയർ വെൽ ഫൌണ്ടേഷൻ ബോട്ട് ക്ലബ് ബിർമിംഗ്ഹാം , നിജു ചെറിയാൻ. യുക്മ ട്രോഫി നേടണമെന്നുള്ള ഉറച്ച തീരുമാനവുമായി എത്തുന്ന ചെറുതന വള്ളത്തിൽ കെയർ വെൽ ഫൌണ്ടേഷൻ ബോട്ട് ക്ലബ് ത്സരത്തിനിറങ്ങുന്നത് ഇത് രണ്ടാം തവണ ആണ്. വള്ളം സ്പോൺസർ ചെയ്തിരിക്കുന്നത് ടിഫ്ഫിൻ ബോക്സ് ആണ്.
ഹീറ്റ്സ് – 6

- കൈനകരി – ജി എം എ ബോട്ട് ക്ലബ് ഗ്ലുസ് സ്റ്റർഷെയർ , ബിസ് പോൾ മണവാളൻ.
ജി എം എ അസോസിയേഷൻ്റെ ബോട്ട് ക്ലബ്ബിനെ ഇത്തവണയും നയിക്കുന്നത് പരിചയസമ്പനായ ബിസ് പോൾ മണവാളൻ തന്നെ ആണ്. യുക്മ പ്രസിഡൻറ് ഡോ – ബിജു പെരിങ്ങതറ അംഗമായ അസോസിയേഷൻ്റെ പൂർണ പിന്തുണ ടീമിനുണ്ട്. ട്രോഫി ഗ്ലുസ് സ്റ്റർഷെയർ ലെത്തിക്കുമെന്നുള്ള വാശിയിലാണ് അവരുടെ പടപ്പുറപ്പാട്. മൈക്രോ ആർട്സ് ഫർണീചർ ബാംഗ്ലൂർ ആണ് ടീമിന്റെ സ്പോൺസേഴ്സ്. - അമ്പലപ്പുഴ – KCA ബോട്ട് ക്ലബ്ബ് റെഡിച്ച് , അരുൺ ചാക്കോ.
ഏറെ പ്രശസ്തമായ അമ്പലപ്പുഴ വള്ളം തുഴയാനെത്തുന്നത് KCA ബോട്ട് ക്ളബ്ബ് റെഡിച്ച് ആണ് . എതിരാളികൾക്ക് ശക്തമായ മത്സരം കാഴ്ച വെക്കുവാൻ തയ്യാറെടുക്കുന്ന ടീമിനെ നയിക്കുന്നത് അരുൺ ചാക്കോആണ് ഫസ്റ്റ് കോൾ ക്വാളിറ്റി ഹെൽത്ത് കെയർ സ്റ്റാഫിങ് ആണ് സ്പോൺസേഴ്സ്. - വെളിയനാട് – സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓൺ ട്രെൻഡ്. എബിൻ തോമസ്.
യുക്മ ട്രോഫി നേടണമെന്നുള്ള ഉറച്ച തീരുമാനവുമായി എത്തുന്ന സ്റ്റോക്ക് ബോട്ട് ക്ലബ് വെളിയനാട് വള്ളത്തിലാണ് മത്സരത്തിനിറങ്ങുന്നത്. എബിൻ തോമസ് ക്യാപ്റ്റനായുള്ള വള്ളം സ്പോൺസർ ചെയ്തിരിക്കുന്നത് തെരേസാസ് ലണ്ടൻ ആണ്.
ഹീറ്റ്സ് – 7 .

- കിടങ്ങറ – എൻ എം സി എ ബോട്ട് ക്ലബ്ബ് നോട്ടിംഗ്ഹാം സാവിയോ ജോസ് .
പരിചയസമ്പനാരായ എൻ എം സി എ ബോട്ട് ക്ലബ്ബ്, സാവിയോ ജോസ് ക്യാപ്റ്റനായുള്ള കിടങ്ങറ വള്ളത്തിലാണ് ഇത്തവണയും യുക്മ ട്രോഫി വള്ളംകളിക്കെത്തുന്നത്. മുൻ വർഷങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള എൻ എം സി എ , യുക്മ വള്ളംകളിയിൽ സമ്മാനങ്ങളും നേടിയിട്ടുണ്ട്. ചിട്ടയായ പരിശീലനം പൂർത്തിയാക്കി എത്തുന്ന ടീം ചാമ്പ്യൻപട്ടവും യുക്മ ട്രോഫിയും നോട്ടിങ്ഹാമിലെക്കു തന്നെ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. ഡി ജി ടാക്സി തന്നെയാണ് ഇത്തവണയും ടീമിന്റെ സ്പോൺസർ. - അയാം പറമ്പ് – വെസ്റ്റ് യോർക്ക് ഷയർ ബോട്ട് ക്ലബ് വെക്ഫീൽഡ്, ടോണി പാറഡി.
ടോണി പാറഡിയുടെ നേതൃത്വത്തിലാണ് അയാം പറമ്പ് വള്ളത്തിൽ യുക്മ ട്രോഫി കരസ്ഥമാക്കണമെന്ന ആഗ്രഹത്തോടെ വെസ്റ്റ് യോർക്ക് ഷയർ ബോട്ട് ക്ലബ് ബോട്ട് ക്ളബ്ബ് മത്സരത്തിനെത്തുന്നത്. തറവാട് തന്നെയാണ് ഇത്തവണയും ആണ് ടീമിന്റെ സ്പോൺസേഴ്സ്. - കരുവാറ്റ – ശ്രീ വിനായക ബോട്ട് ക്ലബ്ബ്, ജഗദിഷ് നായർ .
ജഗദിഷ് നായർ ക്യാപ്റ്റനായ കരുവാറ്റ ടീം , യുക്മ വള്ളംകളിയുടെ ആദ്യകാലം മുതൽ തന്നെ പങ്കെടുക്കുന്ന ടീം ആണ്. ഫസ്റ്റ് കോൾ ക്വാളിറ്റി ഹെൽത്ത് കെയർ സ്റ്റാഫിങ് ആണ് ടീമിന്റെ സ്പോൺസേഴ്സ്.
ഹീറ്റ്സ് – 8 .

- പുതുക്കരി – യുണൈറ്റഡ് ബോട്ട് ക്ലബ്ബ്, ഷെഫീൽഡ് , രാജു ചാക്കോ.
കിരീടം പിടിക്കുമെന്ന വാശിയിലാണ് യുണൈറ്റഡ് ബോട്ട് ക്ലബ്ബ്, ഷെഫീൽഡും നായകൻ രാജു ചാക്കോയും . ഒരു മാസത്തിലേറെയുള്ള കഠിനവും ചിട്ടയുമായ പരിശീലനത്തിന് ശേഷമാണ് ടീം മത്സരത്തിനെത്തുന്നത്. . ഇത്തവണത്തെ വള്ളംകളിയുടെ പ്രധാന സ്പോൺസർമാരിൽ ഒരാളായ ഫസ്റ്റ് കോൾ ക്വാളിറ്റി ഹെൽത്ത് കെയർ സ്റ്റാഫിങ് ആണ് ടീമിന്റെ സ്പോൺസേഴ്സ് - നെടുമുടി – റോതർഹാം ബോട്ട് ക്ലബ്ബ്, ശ്രീജിത്ത് വി ആർപ്പൂക്കര.
അവരുടേയും ലക്ഷ്യം ചാമ്പ്യനാവുക എന്നത് മാത്രമാണ്.ശ്രീജിത്ത് വി ആർപ്പൂക്കര ക്യാപ്റ്ററ്റനായ ടീം ചിട്ടയായ പരിശീലത്തിനൊടുവിലാണ് മത്സരത്തിനെത്തുന്നത്. ട്യൂട്ടേഴസ് വാലി ആണ് ഇത്തവണ മിൻ്റെ സ്പോൺസർമാർ . - കായിപ്രം -ന്യൂനീറ്റൻ ബോട്ട് ക്ലബ്ബ്, ടോണി ജോസഫ് .
കായിപ്രം വള്ളം തുഴയുന്ന ന്യൂനീറ്റൻ ബോട്ട് ക്ലബ്ബ് വളരെ പ്രതീക്ഷ യോടെയാണ് മത്സരത്തിനെത്തുന്നത്. ടോണി ജോസഫ് ആണ് നായകൻ . ടീമിനെ സ്പോൺസർ ചെയ്തിരിക്കുന്നത് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് യു കെ ആണ്.
ഹീറ്റ്സ് – 9 .

- ആനാരി – വാറിം ടൺ ബോട്ട് ക്ലബ് , ജോജോ തിരുനിലം.
വാറിം ടൺ മലയാളി അസോസിയേഷൻ്റെ ബോട്ട് ക്ലബ്ബിനെ ഇത്തവണയും നയിക്കുന്നത് പരിചയസമ്പനായ
ജോജോ തിരുനിലം തന്നെ ആണ്. യുക്മ വൈസ് പ്രസിഡൻറ് ഷീജോ വർഗീസ് അംഗമായ അസോസിയേഷൻ്റെ പൂർണ പിന്തുണ ടീമിനുണ്ട്. ട്രോഫി വാറിം ടണിൽ ലെത്തിക്കുമെന്നുള്ള വാശിയിലാണ് അവരുടെ പടപ്പുറപ്പാട്. പോൾ ജോൺ ആൻഡ് കോ സോളിസിറ്റേഴ്സ് ആണ് ടീമിന്റെ സ്പോൺസേഴ്സ്. - ചമ്പക്കുളം – W A M ബോട്ട് ക്ലബ്ബ് വെൻസ് ഫീൽഡ്, ഫിനു പോൾസൺ .
ഏറെ പ്രശസ്തമായ ചമ്പക്കുളം വള്ളം ഇത്തവണയും തുഴയാനെത്തുന്നത് W A M ബോട്ട് ക്ലബ്ബ് വെൻസ് ഫീൽഡ് ആണ് . എതിരാളികൾക്ക് ശക്തമായ മത്സരം കാഴ്ച വെക്കുവാൻ തയ്യാറെടുക്കുന്ന ചെറുപ്പക്കാരുടെ ടീമിനെ നയിക്കുന്നത് ഫിനു പോൾസൺ ആണ് . തെരേസ ലണ്ടൻ ആണ് ടീമിന്റെ സ്പോൺസേഴ്സ്.
3. മാമ്പുഴകരി. – കെറ്ററിംഗ് ബോട്ട് ക്ലബ്, അരുൺ സെബാസ്ററ്യൻ .
യുക്മ ട്രോഫി നേടണമെന്നുള്ള ഉറച്ച തീരുമാനവുമായി എത്തുന്ന കെറ്ററിംഗ് ബോട്ട് ക്ലബ്, ഇത്തവണയും മാമ്പുഴകരി വള്ളത്തിലാണ് മത്സരത്തിനിറങ്ങുന്നത്. അരുൺ സെബാസ്ററ്യൻ . ക്യാപ്റ്റനായുള്ള വള്ളം സ്പോൺസർ ചെയ്തിരിക്കുന്നത്കൂട്ടാൻ കറി ക്ലബ് ആണ്.
Latest News:

യുകെ പ്രതിരോധ മന്ത്രി സഞ്ചരിച്ച ആർ എ എഫ് ജെറ്റിന്റെ ജിപിഎസ് ജാമായി; സംഭവം റഷ്യൻ വ്യോമാതിർത്തിക്ക് സമ...
ലണ്ടൻ: യുകെ പ്രതിരോധ മന്ത്രി സഞ്ചരിച്ച ആർ എ എഫ് ജെറ്റിന്റെ ജിപിഎസ് റഷ്യൻ വ്യോമാതിർത്തിക്ക് സമീപം വച...UK NEWS
സർവ്വകലാശാലകൾക്ക് ഫണ്ടുകൾ ലഭിക്കുന്നില്ല; സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള ...
ലണ്ടൻ: സർവകലാശാലകൾക്കുള്ള ഫണ്ടുകൾ നൽകുന്നതിലെ പ്രതിസന്ധി തുടരുകയാണെങ്കിൽ, ദരിദ്രരായ വിദ്യാർത്ഥികൾക്...UK NEWS
തുടർച്ചായ നാലാം വർഷവും യോവില്‍ ഹോളി ഗോസ്റ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു കൊടിയേറി.
യോവില്‍ ഹോളി ഗോസ്റ് ദൈവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു ഭക്തി നിര്‍ഭരമായ തുടക്കം. മെയ് ഇര...Spiritual
ഫെറിയിലേക്കെത്താൻ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്; ഡോവർ തുറമുഖത്ത് അധിക യൂറോപ്യൻ യൂണിയൻ അതിർത്തി പരിശ...
ലണ്ടൻ: ചൂടുള്ള കാലാവസ്ഥയിൽ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ മണിക്കൂറുകൾ നീണ്ട കാലതാമസം നേരിടുന്നതിനാൽ ...UK NEWS
യാത്രാമദ്ധ്യേ ലഗേജിൽ പവർ ബാങ്ക് ഉണ്ടെന്ന് യാത്രക്കാരൻ; ഈസിജെറ്റ് വിമാനം വഴിതിരിച്ചുവിട്ടു.
ലണ്ടൻ: യാത്രാമദ്ധ്യേ പവർ ബാങ്ക് ലെഗേജിലുണ്ടെന്ന് യാത്രക്കാരൻ സംശയം അറിയിച്ചതിനെത്തുടർന്ന് ലണ്ടനിലേക...UK NEWS
ഓവർടൈമിന് നികുതി ചുമത്തില്ല; ജീവനക്കാരെ ആകർഷിക്കാൻ വമ്പൻ പ്രഖ്യാപനവുമായി റിഫോം യുകെ
ലണ്ടൻ: ബ്രിട്ടനിലെ ജീവനക്കാരെ ആകർഷിക്കാൻ വമ്പൻ പ്രഖ്യാപനവുമായി റിഫോം യുകെ. അധികാരത്തിലെത്തിയാൽ 75,0...UK NEWS
ബ്രിട്ടനിൽ താപനില മുപ്പത് ഡിഗ്രി സെൽഷ്യൽസിന് മുകളിലേക്ക്! ഉഷ്ണതരംഗ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
ലണ്ടൻ: ബ്രിട്ടനിൽ താപനില മുപ്പത് ഡിഗ്രി സെൽഷ്യൽസിന് മുകളിലെത്തി. ഈ വർഷത്തെ ഇതുവരെയുള്ള ഉയർന്ന താപനി...UK NEWS
വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്; രണ്ടു പേർക്ക് പരിക്ക്, 21കാരനായ അക്രമി കൊല്ലപ്പെട്ടു, ട്രംപ് സുരക്ഷി...
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്. എക്സിക്യൂട്ടീ...World
Post Your Comments Here ( Click here for malayalam )
Latest Updates
- തുടർച്ചായ നാലാം വർഷവും യോവില്‍ ഹോളി ഗോസ്റ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു കൊടിയേറി. യോവില്‍ ഹോളി ഗോസ്റ് ദൈവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു ഭക്തി നിര്‍ഭരമായ തുടക്കം. മെയ് ഇരുപത്തിമൂന്നിന് വൈകുന്നേരം 6:30 ന് ഇടവക വികാരി ഫാദര്‍ സുജിത് ജോണ്‍ കൊടിയേറ്റിയതോടെയാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷത്തിന് തുടക്കമായത്. ഇതോടെ 7 ദിവസത്തെ തുടര്‍ച്ചയായ മാതാവിന്റെ നൊവേനക്കും ആരംഭമായി. മെയ് 29 വെള്ളിയാഴ്ച ആണ് പ്രധാന തിരുനാള്‍. അന്ന് വരെ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ പ്രെസുദേന്തി വാഴ്ച, നൊവേന ഏറ്റെടുത്തു നടത്തല്‍,
- യാത്രാമദ്ധ്യേ ലഗേജിൽ പവർ ബാങ്ക് ഉണ്ടെന്ന് യാത്രക്കാരൻ; ഈസിജെറ്റ് വിമാനം വഴിതിരിച്ചുവിട്ടു. ലണ്ടൻ: യാത്രാമദ്ധ്യേ പവർ ബാങ്ക് ലെഗേജിലുണ്ടെന്ന് യാത്രക്കാരൻ സംശയം അറിയിച്ചതിനെത്തുടർന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന ഈസിജെറ്റ് വിമാനം റോമിലേക്ക് തിരിച്ചുവിട്ടു. ഒരു യാത്രക്കാരൻ സ്ഥിതിഗതികൾ ജീവനക്കാരെ അറിയിച്ചതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് ലാൻഡിംഗ് നടത്തിയതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഈജിപ്തിലെ ഹുർഗദയിൽ നിന്ന് പറന്നുയർന്ന EZY2618 വിമാനം ബുധനാഴ്ച പുലർച്ചെ ലൂട്ടൺ വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. വിമാനം റോം ഫിയുമിസിനോയിലേക്ക് തിരിച്ചുവിട്ട് പിറ്റേന്ന് രാവിലെ സർവീസ് നടത്താൻ പുനഃക്രമീകരിച്ചതായി ഈസിജെറ്റ് അറിയിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും
- ഐ ഓ സി (യു കെ) ചെസ്റ്ററിൽ യൂണിറ്റ് രൂപീകരിച്ചു; ജോബിൻസ് വർക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാൽ ജനറൽ സെക്രട്ടറി, ബിജു മാത്യു ട്രഷററും റോമി കുര്യാക്കോസ് ചെസ്റ്റർ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചെസ്റ്ററിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷവും സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക രൂപീകരണോദ്ഘാടനം നിർവഹിക്കപ്പെട്ടത്. ചെസ്റ്ററിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വലിയ ജനപങ്കാളിതം ചടങ്ങിൽ പങ്കെടുത്തു. യൂണിറ്റ്
- കോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി! സമൂഹ മാധ്യമങ്ങളില്‍ പിള്ളേരുടെ പാര്‍ട്ടി വൈറല്‍! ഇന്ത്യന്‍ സോഷ്യല്‍ മീഡിയയെ മൊത്തം ഉലച്ചുകൊണ്ട് ഒരു പുതിയ ഡിജിറ്റല്‍ പ്രസ്ഥാനം രൂപം കൊണ്ടിരിക്കുകയാണ്, കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ സിജെപി. ഇതൊരു വെറും കുട്ടിക്കളിയോ തമാശ ട്രോളോ അല്ല. മറിച്ച് സിസ്റ്റത്തിന്റെ ഉറക്കം കെടുത്തുന്ന, ഇന്ത്യന്‍ ജെന്‍സി പിള്ളേര് ഏറ്റെടുത്ത ഒരു പൊളിറ്റിക്കല്‍ മൂവ്മെന്റായാണ് അളയാടപ്പെടുത്തുന്നത്. സുപ്രീം കോടതിയില്‍ നടന്ന ഒരു വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പാറ്റ (Cockroach) പരാമര്‍ശമാണ് സിജെപി രൂപീകരണത്തിലേക്ക് നയിച്ചത്. വ്യാജ ബിരുദങ്ങള്‍ കാണിച്ച് ആക്ടിവിസവും ജേണലിസവും നടത്തുന്ന
- സിജെപി അക്കൗണ്ട് പൂട്ടിയതിന് പിന്നില്‍ സുരക്ഷാ ആശങ്ക; നീക്കം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നെന്ന് സൂചന; സിജെപി സ്ഥാപകന്‍ വധഭീഷണി കോക്രോച്ച് ജനത പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പൂട്ടിയത് സുരക്ഷാ ആശങ്കയെ തുടര്‍ന്ന് . ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അതിനിടെ അക്കൗണ്ട് പൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്ഥാപകന്‍ അഭിജിത് ദീപ്കെക്ക് വധഭീഷണി സന്ദേശം ലഭിച്ചു. അക്കൗണ്ട് പൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഹസിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോക്രോച്ച് ജനത പാര്‍ട്ടിയുടെ എക്സ് ഹാന്‍ഡില്‍ പൂട്ടിയത്. അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കം പ്രകോപനപരമെന്ന് ചൂണ്ടിക്കാട്ടി ഐടി ആക്ട് സെക്ഷന്‍
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ /
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ
യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്നേഹവും
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ് /
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ്
സ്വന്തം ലേഖകൻ എക്സിറ്റർ: അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് ദേശീയ സമ്മേളനം യുകെ മലയാളികൾക്കിടയിൽ ഏറെ ചർച്ചയാകുകയാണ്. സെമിനാറുകളും ഡിബേറ്റുകളും ഗ്രൂപ്പ് ഡിസ്കഷനുകളും അതിലേറെ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്ക് വലിയ നഷ്ടം തന്നെയെന്നാണ് സമ്മേളന പ്രതിനിധികൾ തന്നെ വ്യക്തമാക്കുകയാണ്. എക്സിറ്റർ മലയാളി അസോസിയേഷനിൽ നിന്ന് സമ്മേളന പ്രതിനിധിയായെത്തിയ സ്റ്റാഫ് നേഴ്സ് റസീന തോമസ് തന്റെ അനുഭവം വിവരിക്കുകയാണ്. “ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” “തുടർച്ചയായ പ്രൊഫഷണൽ വികസനത്തെ
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: എട്ടാമത് യുക്മ ദേശീയ സമ്മേളനത്തിൽ ശ്രദ്ധാ കേന്ദ്രമായി യുക്മയുടെ നോർത്ത് ഈസ്റ് റീജിയൺ. റീജിയൺ രൂപീകരിച്ച ശേഷം ആദ്യമായാണ് സജീവ സാന്നിധ്യമായി ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ആളും ആരവവുമായി ഒരു ഒന്നൊന്നര വരവ് തന്നെയാണ് നോർത്ത് ഈസ്റ്റ് റീജിയൺ കാഴ്ച വച്ചത്. കോച്ചുകളിലും കാറുകളിലുമായി അൻപതിലധികം നേഴ്സുമാരാണ് സമ്മേളനത്തിൽ പ്രതിനിധികളായെത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കുക മാത്രമല്ല, ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കലാപരിപാടിയിൽ റീജിയണിലെ നേഴ്സുമാർ അവതരിപ്പിച്ച കലാപരിപാടികൾ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. റീജിയണിലെ തന്നെ
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് യുഎൻഎഫ് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. എഴുന്നൂറിലധികം നേഴ്സുമാരെ സംഘടിപ്പിച്ച് നടത്തപ്പെട്ട സമ്മേളനം ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേഴ്സുമാരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചത്. നൂറോളം നേഴുമാരെ സംഘടിപ്പിച്ച് കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി സമ്മേളനവേദിയിൽ എത്തിക്കാൻ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ പ്രത്യേക താത്പര്യമാണെടുത്തത്. എക്സിറ്റർ, ഡെവൺ, യോവിൽ, സാലിസ്ബറി, സ്വിൻഡൻ, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്,
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി. /
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി.
സ്വന്തം ലേഖകൻ ബെഡ്ഫോർഡ് : യുക്മ ദേശീയ സമിതിയും, നാഷണൽ നേഴ്സസ് ഫോറമും (യുഎൻഎഫ്) സംയുക്തമായി ആഘോഷിച്ച ദേശീയ നേഴ്സസ് ദിനാഘോഷം ചരിത്ര വിജയമായി. യു കെ യിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ ആരോഗ്യ പരിപാലനരംഗത്തെ കർമ്മ സേന, നേഴ്സുമാരുടെ, അന്തരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നേഴ്സസ് ഡേ’ അർഹമായ സ്നേഹാദരവ് കൊണ്ടും, വിജ്ഞാന വിനോദ പരിപാടികൾ കോർത്തിണക്കിയും സംഘാടക മികവുകൊണ്ടും യു കെ യിൽ ചരിത്രഗാഥ രചിക്കുകയായിരുന്നു. ‘യുക്മ നാഷണൽ നേഴ്സസ് ഡേ’ യുടെ വിജയത്തിന്






click on malayalam character to switch languages