1 GBP = 107.71
breaking news

മാസപ്പടി കേസിലെ കേന്ദ്ര ഏജൻസി സംഘം തിരുവനന്തപുരത്ത്; KSIDCയിൽ പരിശോധന

മാസപ്പടി കേസിലെ കേന്ദ്ര ഏജൻസി സംഘം തിരുവനന്തപുരത്ത്; KSIDCയിൽ പരിശോധന

മാസപ്പടി കേസിലെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം തുടരുന്നു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എസ്എഫ്ഐഒ അന്വേഷണത്തിൽ, അന്വേഷണസംഘം തിരുവനന്തപുരം കെഎസ്ഐഡിസിയിൽ. തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്.

എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉ​ദ്യോ​ഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്. ഇവിടെ പരിശോധന തുടരുകയാണ്.

അതേസമയം മാസപ്പടി കേസ് അന്വേഷണത്തിലെ നാല് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ ബെംഗളൂരുവിലേക്ക് തിരിച്ചു. രണ്ട് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ അന്വേഷണവുമായി ബന്ധപ്പെട്ട വിവരം ശേഖരിച്ച ശേഷം തുടരും.

പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പല സാമ്പത്തിക ഇടപാടുകളും നടന്നത് ചട്ടവിരുദ്ധമായെന്ന് കണ്ടെത്തൽ. സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി പലർക്കും പണം കറൻസിയായി നൽകിയെന്ന് കണ്ടെത്തൽ.

കോർപ്പറേറ്റ് അഴിമതി അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ (എസ്‌എഫ്‌ഐഒ) പരിശോധന സിഎംആർഎൽ കമ്പനിയുടെ കൊച്ചിയിലെ ഓഫിസലാണ് നടന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more