1 GBP = 112.56
breaking news

ടെസ്ല കോണ്‍സെപ്റ്റ് യാഥാര്‍ഥ്യത്തില്‍; സൈബര്‍ ട്രക്ക് പുറത്തിറക്കി

ടെസ്ല കോണ്‍സെപ്റ്റ് യാഥാര്‍ഥ്യത്തില്‍; സൈബര്‍ ട്രക്ക് പുറത്തിറക്കി

വാഹന ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു ടെസ്ലലയുടെ സൈബര്‍ ട്രക്ക് കോണ്‍സെപ്റ്റ്. 2019ല്‍ അവതരിപ്പിച്ച ടെസ്ലയുടെ സൈബര്‍ ട്രക്ക് കോണ്‍സെപ്റ്റ് ഇപ്പോള്‍ അതിന്റെ ആദ്യ യൂണിറ്റ് പുറത്തിറക്കിയിരിക്കുകയാണ്. ടെക്‌സസിലെ ജിഗാ ഫാക്ടറിയില്‍ നിന്നാണ് വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറക്കിയിരിക്കുന്നത്.

വാഹനത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളായവരും ഫാക്ടറിയിലെ ജീവനക്കാരും ചേര്‍ന്നാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന്റെ ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കോണ്‍സെപ്റ്റ് മോഡലില്‍ നിന്ന് കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം പുറത്തിറക്കുക എന്ന് കമ്പനി അറിയിച്ചിരുന്നു.

സാങ്കേതിക മികവില്‍ വലിയ അത്ഭുതമായിരിക്കും വാഹന വിപണിയില്‍ ടെസ്ലയുടെ സൈബര്‍ ട്രക്ക് എത്തിക്കുക. വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് തുറക്കുന്ന സംവിധാനം വാഹനത്തിന്റെ പ്രധാനമാണ്. ഫോണും ടെസ്ല ആപ്പും തമ്മിലും ബന്ധിപ്പിച്ചിരിക്കുന്ന സംവിധാനത്തിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനം.

ഫോണ്‍ വാഹനത്തിന് അടുത്ത് എത്തുന്നതോടെ സെന്‍സര്‍ സംവിധാനത്തിലൂടെയായിരിക്കും ഡോര്‍ ഓപ്പണ്‍ ആകുമെന്നാണ് സൂചനകള്‍. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 810 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. വെറും 2.9 സെക്കന്‍ഡില്‍ ഈ മോഡല്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്തും.

പ്രതിവര്‍ഷം 2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം യൂണിറ്റിന്റെ വരെ വില്‍പ്പനയാണ് സൈബര്‍ ട്രക്കിലൂടെ ടെസ്ല ലക്ഷ്യമിടുന്നത്. 2024 ആകുന്നതോടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more