1 GBP = 127.38

പാലക്കാട് വൻ കുഴൽപ്പണവേട്ട; ഒരു കോടി രണ്ട് ലക്ഷം പിടിച്ചെടുത്തു

പാലക്കാട് വൻ കുഴൽപ്പണവേട്ട; ഒരു കോടി രണ്ട് ലക്ഷം പിടിച്ചെടുത്തു

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് പരിശോധനയിൽ കുഴപ്പണവേട്ട. ഒരു കോടി രണ്ട് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി അറസ്റ്റിലായത് രണ്ട് തമിഴ്‌നാട് സ്വദേശികളാണ്. മധുര സ്വദേശികളായ ഗണേശൻ,ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഐലാന്റ് എക്‌സ്പ്രസിൽ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.

സംശയം തോന്നിയ പ്രതികളെ പരിശോധിച്ചപ്പോൾ വയറിനോട് ചേർന്ന് കെട്ടിവെച്ച നിലയിൽ പണം കണ്ടെത്തുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും കായംകുളത്തേക്ക് പണം കടത്താനായിരുന്നു ഇരുവരുടേയും പദ്ധതി. മറ്റ് നടപടികൾക്കായി പിടികൂടിയ പണവും പ്രതികളെയും ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന് കൈമാറി. പ്രതികൾ നേരത്തെയും സമാന രീതിയിൽ പണം കടത്തിയതായാണ് ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more