1 GBP = 106.86

സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോള്‍ഡ് മെഡല്‍ സുനില്‍ ‍ഗവാസ്‌കറിന്; രവി ശാസ്ത്രിക്ക്‌ ഓണററി ലൈഫ് മെമ്പര്‍ഷിപ്പ്

സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോള്‍ഡ് മെഡല്‍ സുനില്‍ ‍ഗവാസ്‌കറിന്; രവി ശാസ്ത്രിക്ക്‌ ഓണററി ലൈഫ് മെമ്പര്‍ഷിപ്പ്

സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ ഗോള്‍ഡ് മെഡല്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം സുനില്‍ ‍ഗവാസ്‌കറിന് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബി.സി.സി.ഐ മുന്‍ സെക്രട്ടറി എസ്.കെ.നായരും ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജും ചേര്‍ന്നാണ് മെഡല്‍ സമ്മാനിച്ചത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ രവി ശാസ്ത്രിക്ക്‌ ഓണററി ലൈഫ് മെമ്പര്‍ഷിപ്പ് നല്‍കി ചടങ്ങില്‍ ആദരിച്ചു. ക്രിക്കറ്റര്‍ ആയുള്ള ‍ തന്റെ ഉയര്‍ച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ലോകമെമ്പാടും തനിക്ക് ആരാധകരുണ്ടായത് പ്രശസ്ത മാധ്യമപ്രവര്‍ത്തകരുടെ തൂലികത്തുമ്പിലൂടെയാണെന്നും അദ്ദേഹം അനുസ്‌മരിച്ചു. ജനങ്ങളുടെ മനസില്‍ കായികതാരങ്ങൾക്ക് ചിര പ്രതിഷ്ഠയൊരുക്കിയ അച്ചടിമാദ്ധ്യമങ്ങളോട് എന്നും ആദരവുണ്ടെന്നും രവി ശാസ്ത്രിയും പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more