1 GBP = 106.82

ഇന്ന് സഞ്ജുവിന്റെ ദിവസം; സിംബാബ്‍വെക്കെതിരെ കളി ജയിപ്പിച്ചത് സിക്സറടിച്ച്, പരമ്പര ഇന്ത്യയ്ക്ക്

ഇന്ന് സഞ്ജുവിന്റെ ദിവസം; സിംബാബ്‍വെക്കെതിരെ കളി ജയിപ്പിച്ചത് സിക്സറടിച്ച്, പരമ്പര ഇന്ത്യയ്ക്ക്

സിംബാബ്‍വെക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര, രണ്ടാം ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ അഞ്ചു വിക്കറ്റിനാണ് സിംബാബ്‍വെയെ തകർത്തത്. 39 പന്തിൽ 43 റൺസെടുത്ത് പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറർ. സിംബാബ്‍വെ കുറിച്ച 162 റൺസ് വിജയലക്ഷ്യം ഇന്ത്യ 25.4 ഓവറിൽ നിസാരമായി മറികടക്കുകയായിരുന്നു.

ഇന്ത്യയുടെ സ്കോർ 161ൽ നിൽക്കെ, സിംബാബ്‍വെ ബൗളർ ഇന്നസെന്‍റ് കയയുടെ പന്ത് സിക്സറടിച്ചാണ് സഞ്ജു ടീമിനെ വിജയതീരത്തെത്തിച്ചത്. ശാർദുൽ ഠാകുറിന്‍റെ മൂന്നു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. പരമ്പരയിൽ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. 21 പന്തിൽ 33 റൺസുമായി ശിഖർ ധവാനും 34 പന്തിൽ 33 റൺസുമായി സുഭ്മാൻ ഗില്ലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെ 38.1 ഓവറിൽ 161 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. സിംബാബ്‍വെ ബാറ്റിങ് നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. 42 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം സീൻ വില്യംസാണ് സിംബാബ്‍വെയുടെ ടോപ് സ്കോറർ. 47 പന്തിൽ 39 റൺസുമായി റിയാൻ ബുള്‍ പുറത്താകാതെ നിന്നു. ഇന്നസെന്‍റ് കയ, സിക്കന്ദർ റാസ എന്നിവർ 16 റൺസ് വീതം നേടി. ആദ്യ ഏകദിനം ഇന്ത്യ 10 വിക്കറ്റിന് ജയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more