1 GBP = 107.88
breaking news

World Athletics Championships 2022 ലോക റെക്കോർഡുകാർക്ക് 100,000 ഡോളർ സമ്മാനം

World Athletics Championships 2022 ലോക റെക്കോർഡുകാർക്ക് 100,000 ഡോളർ സമ്മാനം

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡ് സ്ഥാപിക്കുന്നവർക്ക് 100,000 ഡോളർ സമ്മാനം പ്രഖ്യാപിച്ച് ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ടിഡികെയും വേൾഡ് അത്‌ലറ്റിക്സിൻ്റെ വീഗ്രോഅത്‌ലറ്റിക്സ് സംരംഭവും. നിലവിലെ ലോക റെക്കോർഡിനൊപ്പമുള്ള പ്രകടനങ്ങൾക്ക് സമ്മാനം ലഭിക്കില്ല.

വനിതാ മാരത്തണിൽ എത്യോപ്യയുടെ ഗോതിതോം ഗബ്രേസ്ലാസെയ്ക്ക് ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു. കെനിയയുടെ ജൂഡിത്ത് കോറിറിൻ്റെ കെടുത്ത വെല്ലുവിളി അതിജീവിച്ച് 2 മണിക്കൂർ 18 മിനിട്ട് 11 സെക്കൻഡിൽ താരം ഫിനിഷ് വര കടന്നു. 2005ൽ ബ്രിട്ടണിൻ്റെ പൗള റാഡ്ക്ലിഫ് സ്ഥാപിച്ച 2 മണിക്കൂർ 20 മിനിട്ട് 57 സെക്കൻഡ് സമയത്തിൻ്റെ റെക്കോർഡാണ് ഗബ്രേസ്ലാസെ തകർത്തത്.

അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്. ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ഈ മാസം 22ന് ജാവലിൻ ത്രോ യോഗ്യതാ ഘട്ടത്തിൽ മത്സരിക്കും. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇന്ത്യ ആകെ ഒരേയൊരു മെഡലേ നേടിയുള്ളൂ. മലയാളി ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോർജ് 2003ൽ പാരിസിൽ വച്ച് നേടിയ വെങ്കല മെഡലാണ് ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ വിലാസം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more