1 GBP = 113.63
breaking news

തുടര്‍ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍; സെക്രട്ടറി ചുമതല കൈമാറിയില്ല

തുടര്‍ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍; സെക്രട്ടറി ചുമതല കൈമാറിയില്ല

തിരുവനന്തപുരം: സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan) ചികിത്സയായി ഇന്ന് അമേരിക്കയിലെത്തും. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാകും മടങ്ങുക. സെക്രട്ടറിയുടെ ചുമതല കൈമാറിയില്ല. സംസ്ഥാന സെന്ററാകും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

കഴിഞ്ഞ തവണ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയപ്പോഴും സെക്രട്ടറിയുടെ ചുമതല കൈമാറിയിരുന്നില്ല. എന്നാല്‍ മടങ്ങിയെത്തിയ ശേഷം കോടിയേരി അവധിയില്‍ പ്രവേശിക്കുകയും എ വിജയരാഘവനെ ആക്ടിംഗ് സെക്രട്ടറിയാക്കുകയും ചെയ്തിരുന്നു.

ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ബുദത്തില്‍ തുടര്‍ചികിത്സക്കായി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍ പോകുന്നത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ചികിത്സയ്ക്കായി അമേരിക്കയിലാണ്. മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല.

ഭാര്യ കമലയും പേഴ്സണല്‍ അസിസ്റ്റന്റ് വി.എം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. ജനുവരി മാസത്തില്‍ മയോക്ലിനിക്കില്‍ നടത്തിയ ചികിത്സ തുടരാനാണ് പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലെത്തുന്നത്. ജനുവരി 11 മുതല്‍ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more