1 GBP = 127.62

അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കുട്ടിയടക്കം 4 പേർ മരിച്ചു

അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കുട്ടിയടക്കം 4 പേർ മരിച്ചു

ആലപ്പുഴ : ദേശീയപാതയിൽ അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം . സംഭവത്തില്‍ കുട്ടിയടക്കം 4 പേര്‍ മരിച്ചു. കാറിൽ ഉണ്ടായിരുന്ന നാലു പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. മരിച്ചത് തിരുവനന്തപുരം സ്വദേശികളാണെന്നും പോലീസ് പറയുന്നു. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34) ,ആനാട് സ്വദേശി സുധീഷ് ലാൽ,സുധീഷ് ലാലിന്റെ 12 വയസുള്ള മകൻ അമ്പാടി എന്നിവരെ തിരിച്ചറിഞ്ഞു . കാറിനുള്ളിൽ നിന്ന് കിട്ടിയ തിരിച്ചറിയൽ കാർഡുകളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.

വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടമെന്നാണ് നി​ഗമനം. എതിർദിശയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ ഉണ്ടായിരുന്ന അഞ്ചു പേരെ പോലീസ് പുറത്തെടുത്തത്.അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ്‌ നാട്ടുകാർ പറയുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്‌.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more