1 GBP = 127.75

ഇന്ത്യൻ മുസ്ലീങ്ങൾ ‘ഈ അടിച്ചമർത്തലിനെതിരെ’ പ്രതികരിക്കണം; ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി അൽ ഖ്വയ്ദ തലവൻ

ഇന്ത്യൻ മുസ്ലീങ്ങൾ ‘ഈ അടിച്ചമർത്തലിനെതിരെ’ പ്രതികരിക്കണം; ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി അൽ ഖ്വയ്ദ തലവൻ

ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി . ഇന്ത്യൻ മുസ്ലീങ്ങൾ “ഈ അടിച്ചമർത്തലിനെതിരെ” പ്രതികരിക്കണമെന്ന് പിടികിട്ടാപ്പുള്ളിയായ സവാഹിരി ആഹ്വാനം ചെയ്തു.

ഒസാമ ബിൻ ലാദനിൽ നിന്ന് അൽ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്ത സവാഹിരി അൽ ഖ്വയ്ദയുടെ ഔദ്യോഗിക മാധ്യമമായ ശബാബ് മീഡിയ വഴി പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹിജാബിനെതിരെ രംഗത്തെത്തിയ ഒരു കൂട്ടം വിദ്യാർത്ഥികളോട് ഏറ്റുമുട്ടിയ കർണാടകയിലെ കോളേജ് വിദ്യാർത്ഥിനി മുസ്കാൻ ഖാനെ സവാഹിരി പ്രശംസിച്ചു.

താൻ ബുർഖ ധരിച്ചിരിക്കുന്നതിനെ എതിർക്കാനെത്തിയവരുടെ “ജയ് ശ്രീറാം” മുദ്രാവാക്യങ്ങളെ അവഗണിച്ച് “അല്ലാഹു അക്ബർ” എന്ന് ഉറക്കെ വിളിച്ച പെൺകുട്ടിയാണ് മുസ്കാൻ ഖാൻ എന്നും സവാഹിരി പറഞ്ഞു. ‘ ദ നോബിൾ വുമൺ ഓഫ് ഇന്ത്യ’ എന്ന് എഴുതിയ പോസ്റ്ററിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോയിൽ, സവാഹിരി, ഖാനെ പ്രശംസിക്കാൻ താൻ രചിച്ച കവിത ചൊല്ലുന്നതും കാണാം.

2020ൽ, സവാഹിരി മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് സൂചനകൾ നൽകുന്ന വീഡിയോയാണ് പുറത്തു വന്നിരുന്നു. ഇയാൾ അഫ്ഗാനിസ്ഥാനിൽ എവിടെയോ ഉണ്ടെന്നാണ് കരുതപ്പെടുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

2021 നവംബറിലെ തന്റെ വീഡിയോയിൽ, സവാഹിരി ഐക്യരാഷ്ട്രസഭ ഇസ്ലാമിനോട് ശത്രുത പുലർത്തുന്നുവെന്ന് ആരോപിക്കുകയും യുഎൻ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ഇസ്ലാമിക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more