1 GBP = 113.70
breaking news

കെ റെയിലെനെതിരെ ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധം

കെ റെയിലെനെതിരെ ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധം

കെ റെയിലിനെതിരെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രതിഷേധം. മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തീയറ്റര്‍ കോമ്പൗണ്ടിലാണ് പ്രതിഷേധം നടന്നത്. പരിസ്ഥിതി പ്രവര്‍ത്തകരായ സി.ആര്‍.നീലകണ്ഠന്‍, മേധാ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ശോഭാ മാളിന്റെ പ്രദേശത്തെത്തുമ്പോഴും മറ്റ് പ്രധാന ഇടങ്ങളിലെത്തുമ്പോഴും സില്‍വര്‍ ലൈന്‍ വളയുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഒരു രാഷ്ട്രീയക്കാരുടെയോ സെലബ്രറ്റികളുടെയോ വീടുകളില്‍ കല്ലിടുന്നില്ല. പാവപ്പെട്ടവരുടെ വീടാണ് പോകുന്നത്. പദ്ധതിക്കെതിരെ സമരമില്ലാത്ത ഇടങ്ങളില്ല. ഇത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാര്‍ നടത്തുന്ന സമരമാണ്. പാര്‍ട്ടിക്കാര്‍ നടത്തുന്ന സമരങ്ങളല്ല ഇത്. പദ്ധതി രേഖകള്‍ നോക്കിയാല്‍ അടിമുടി അനധികൃതമാണ് എന്നും പ്രതിഷേധക്കാര്‍ പറയുന്നു.

യുക്രൈനില്‍ മാത്രമല്ല, ലോകം മുഴുവന്‍ പ്രതിസന്ധിയിലാണെന്ന് മേധാ പട്കര്‍ പറഞ്ഞു. പച്ചപ്പുകള്‍ നിറഞ്ഞ ഈ ഇടമാണ് നമുക്ക് ഓക്‌സിജന്‍ നല്‍കുന്നത്. ഇത് നശിപ്പിച്ചാല്‍ നമുക്ക് ജീവിക്കാന്‍ കഴിയാതാവും. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് ആരാണ് വിലകല്‍പിക്കുന്നത്? ഇവിടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാവുകയാണ്. ഇതൊക്കെക്കൊണ്ടാണ് കെ റെയിലിനെതിരെ പ്രതിഷേധം നടക്കുന്നത്. ഇത് സില്‍വര്‍ ലൈന്‍ അല്ല, ഡാര്‍ക്ക് ലൈന്‍ ആണ് എന്നും മേധാ പട്കര്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more