1 GBP = 127.62

തമിഴ് നടന്‍ ചിമ്പുവിന്റെ അച്ഛന്‍ സഞ്ചരിച്ച കാറിടിച്ച് യാചകന്‍ മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

തമിഴ് നടന്‍ ചിമ്പുവിന്റെ അച്ഛന്‍ സഞ്ചരിച്ച കാറിടിച്ച് യാചകന്‍ മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ് നടന്‍ ചിമ്പുവിന്റെ അച്ഛനും നടനും സംവിധാകയനുമായി ടി രാജേന്ദര്‍ സഞ്ചരിച്ച കാറിടിച്ച് യാചകന്‍ മരിച്ചു. മുനുസ്വാമി(70) എന്നയാളാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുനുസ്വാമി ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സെല്‍വത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാജേന്ദറും കുടുംബാംഗങ്ങളുമായിരുന്നു കാറിലുണ്ടായിരുന്നത്. വളവി തിരിയുന്നതിനിടെ മുട്ടിലിഴഞ്ഞ് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച മുനുസ്വമായുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നു.

ത്തിയത്. ഉടന്‍ തന്നെ ഇയാളെ റോയല്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ചയാണ് മുനുസ്വാമി മരിച്ചത്. ചെന്നൈ തേനാംപേട്ടിലെ ഇളങ്കോവന്‍ റോഡിലായിരുന്നു അപകടം ഉണ്ടായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more