1 GBP = 113.63
breaking news

രാജ്യാന്തര ചലച്ചിത്ര മേള; ലിസ ചലാന്റെ ലാംഗ്വേജ് ഓഫ് മൗണ്ടൻ ഉൾപ്പടെ വനിതകളുടെ 38 ചിത്രങ്ങൾ

രാജ്യാന്തര ചലച്ചിത്ര മേള; ലിസ ചലാന്റെ ലാംഗ്വേജ് ഓഫ് മൗണ്ടൻ ഉൾപ്പടെ വനിതകളുടെ 38 ചിത്രങ്ങൾ

രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലെ പകുതി ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകൾ. ഐ എസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന്റെ അഭ്രപാളിയിലെ പോരാട്ടം ‘ലാംഗ്വേജ് ഓഫ് മൗണ്ടൻ’ ഉൾപ്പടെ 38 വനിതകളുടെ ചിത്രങ്ങളാണ് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഉള്ളത്. മധുജ മുഖർജി , അപർണാ സെൻ , മലയാളി സംവിധായിക താര രാമാനുജൻ എന്നിവരാണ് മേളയിലെ ഇന്ത്യൻ വനിതാ സാന്നിധ്യം.

നടാഷ മെർകുലോവ,ദിനാ അമീറാ,ഗ്രീക്ക് സംവിധായിക ജാക്‌ലിൻ ലെൻസു , ബെൽജിയം സംവിധായിക ലോറാ വാൻഡൽ ,ദിന ഡ്യുമോ ,ശ്രീലങ്കൻ സംവിധായിക അശോക ഹന്തഗാമ,ബൊളീവിയൻ സംവിധായിക കാറ്റലിനാ റാസ്സിനി ,സ്പാനിഷ് സംവിധായിക ഇനെസ് മരിയ ബരിയോന്യുവോ തുടങ്ങിയ ലോക പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളാണ് മേളയിലെ വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നത്.

ത്രീ ഡോട്സ് എന്ന ആദ്യ ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ അഫ്‌ഗാൻ സംവിധായിക റോയ സാദത്തിന്റെ ഓസ്ക്കാർ നോമിനേഷൻ ലഭിച്ച ചിത്രം ലെറ്റർ ടു ദി പ്രസിഡന്റ്, റോബോട്ടുകൾക്കൊപ്പമുള്ള ആധുനിക ജീവിതം അടയാളപ്പെടുത്തുന്ന മരിയ ഷ്രാഡറുടെ ഐ ആം യുവർ മാൻ, ഗർഭിണികളായ മൂന്ന് സ്ത്രീകൾ നേരിടുന്ന വ്യത്യസ്തമായ ജീവിതപ്രതിസന്ധികൾ ചിത്രീകരിക്കുന്ന സഹ്‌റ കരീമിയുടെ ഹവ ,മറിയം, ഐഷ,ബെയ്‌റൂട്ടിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന മൗനിയാ അക്ൽ ചിത്രം കോസ്റ്റാ ബ്രാവ,ലെബനൻ എന്നിവയും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more