1 GBP = 127.62

മോഡലുകളെ അപകടത്തിലേക്ക് നയിച്ചത് റോയിയും സൈജുവുമെന്ന് കുറ്റപത്രം; റോയ് കാറിൽ പിന്തുടർന്നു

മോഡലുകളെ അപകടത്തിലേക്ക് നയിച്ചത് റോയിയും സൈജുവുമെന്ന് കുറ്റപത്രം; റോയ് കാറിൽ പിന്തുടർന്നു

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിക്കാൻ കാരണം സൈജു തങ്കച്ചൻ ഇവരെ കാറിൽ പിന്തുടർന്നതിന്നാലെന്ന്‌ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടും സൈജുവും ദുരുദ്ദേശത്തോടെ മോഡലുകളോട് ഹോട്ടലിൽ തങ്ങാൻ ആവശ്യപ്പെട്ടതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. അന്വേഷണസംഘം കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും.

കുറ്റപത്രത്തിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം എട്ടു പ്രതികളാണുള്ളത്. അപകടത്തിലേക്ക് നയിച്ചത് റോയിയുടെയും  സൈജുവിന്റെയും ഇടപെടലാണ്. ഹോട്ടലിൽ എത്തിയ അൻസി കബീറിനോടും അഞ്ജനയോടും രാത്രി അവിടെ താമസിക്കാൻ   ഇവർ ആവശ്യപ്പെട്ടു. മദ്യവും വാഗ്ദാനം ചെയ്തു.

ദുരുദ്ദേശത്തോടെയാണ് ഇങ്ങനെ ചെയ്തത്. ഹോട്ടലിൽ താമസിക്കാനുള്ള ക്ഷണം മോഡലുകൾ നിരസിച്ചു. ഹോട്ടൽ വിട്ടിറങ്ങിയ ഇവരെ സൈജു മറ്റൊരു വാഹനത്തിൽ പിന്തുടർന്നു. സൈജുവിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് അബ്ദുറഹ്മാൻ കാർ വേഗത്തിൽ ഓടിച്ചത്. ഇങ്ങനെയാണ് അപകടത്തിലേക്ക് എത്തിയത്. കാറോടിച്ചിരുന്ന അബ്ദുറഹ്മാൻ അമിതമായി മദ്യപിച്ചിരുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നമ്പർ 18 ഹോട്ടലിലെ 5 ജീവനക്കാരെയും പ്രതി ചേർത്തിട്ടുണ്ട്.  തെളിവ് നശിപ്പിച്ച കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം നവംബർ ഒന്നിനായിരുന്നു മോഡലുകൾ സഞ്ചരിച്ച കാർ ചക്കരപ്പറമ്പിലെ ബൈപാസിൽ വെച്ച് അപകടത്തിൽപ്പെട്ടത്. നമ്പർ 18 ഹോട്ടലിലെ നിശാ പാർട്ടി കഴിഞ്ഞ് തൃശ്ശൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട വാഹനത്തെ മറ്റൊരു ഓഡി കാർ പിന്തുടർന്ന ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അന്വേഷണം റോയ് വയലാട്ടിലേക്കും സൈജുവിലേക്കും എത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more