1 GBP = 110.54
breaking news

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് നടത്തും. വനിതാ ദിനത്തിൽ നടക്കുന്ന വിമൻസ് ഒൺലി ഫുൾ ബെഞ്ചിൽ ജസ്റ്റിസുമാരായ അനു ശിവരാമൻ, വി.ഷേർസി, എം.ആർ.അനിത എന്നിവരാണ് ഉൾപ്പെടുന്നത്.

ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ മുൻ ഉത്തരവ് പുനഃ പരിശോധിക്കണമെന്ന സർക്കാരിന്റെ റിവ്യൂ ഹർജിയാണ് ഫുൾ ബെഞ്ച് പരിഗണിക്കുന്നത്.

നേരത്തെ ഹർജി പരിഗണിച്ച ഫുൾ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതിനെ തുടർന്ന് ജസ്റ്റിസ് വി ഷിർസിയെ പുതുതായി ഉൾപ്പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more