1 GBP = 113.33
breaking news

ലോകായുക്ത ഭേദഗതി: മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പുമായി സിപിഐ

ലോകായുക്ത ഭേദഗതി: മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പുമായി സിപിഐ

ലോകായുക്ത നിയമഭേദഗതി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് സിപിഐ മന്ത്രിമാര്‍ അറിയിച്ചത്. ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ശരിയല്ലെന്നും യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിമര്‍ശിച്ചു.

മുന്നറിയിപ്പില്ലാതെയാണ് ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന സിപിഐ നിലപാടാണ് മന്ത്രിമാര്‍ യോഗത്തില്‍ ആവര്‍ത്തിച്ചത്. വേഗത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനാല്‍ ഭേദഗതിയെക്കുറിച്ച് പഠിക്കാന്‍ അവസരമുണ്ടായില്ലെന്ന് മന്ത്രിമാര്‍ പരാതിപ്പെട്ടു. പ്രധാനപ്പെട്ട നിയമഭേദഗതി കൊണ്ടു വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യാത്തതില്‍ സിപിഐ മുന്‍പ് തന്നെ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു. ഓര്‍ഡിനന്‍സ് നിയമസഭയില്‍ വരുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ സി പി ഐ എതിര്‍പ്പ് പ്രകടിപ്പിക്കുമോയെന്ന ആശങ്ക സിപിഐഎമ്മിന മുന്‍പ് തന്നെയുണ്ടായിരുന്നു.

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം .ഇത് സര്‍ക്കാരിന് വലിയ ആശ്വാസം നല്‍കുന്ന നടപടി ആണ്. എങ്കിലും ഭേദഗതിക്കെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഇപ്പോഴും രംഗത്തുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more