1 GBP = 106.65
breaking news

കോലി കുറച്ചുകാലത്തേക്ക് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കണം: രവി ശാസ്ത്രി

കോലി കുറച്ചുകാലത്തേക്ക് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കണം: രവി ശാസ്ത്രി

ഇന്ത്യൻ ദേശീയ ടീം മുൻ ക്യാപ്റ്റൻ വിരാട് കോലി ക്രിക്കറ്റിൽ നിന്ന് കുറച്ചുകാലത്തേക്ക് ഇടവേളയെടുക്കണമെന്ന് മുൻ പരിശീലകൻ. രണ്ടോ മൂന്നോ മാസത്തേക്ക് വിശ്രമമെടുത്ത് തിരികെ വന്നാൽ അടുത്ത മൂന്നോ നാലോ വർഷം കൂടി മികച്ച രീതിയിൽ കളി തുടരാൻ കോലിക്ക് കഴിയും എന്നും ശാസ്ത്രി പറഞ്ഞു.

“തനിക്ക് 33 വയസ്സുണ്ടെന്ന് കോലി മനസ്സിലാക്കണം. അഞ്ച് വർഷത്തെ ക്രിക്കറ്റ് തനിക്ക് മുന്നിലുണ്ടെന്ന് മനസ്സിലാക്കണം. ബാറ്റിംഗിൽ മാത്രം അവൻ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു സമയം ഒരു മത്സരം എന്ന മട്ടിൽ എടുക്കണം. കളിയിൽ നിന്ന് ഒരു ഇടവേള എടുക്കണം. അവൻ രണ്ടോ മൂന്നോ മാസം പുറത്തിരിക്കുകയോ ഒരു പരമ്പരയിൽ നിന്ന് ഇടവേള എടുക്കുകയോ ചെയ്‌താൽ, അത് അവന് വലിയ സഹായകമാകുമെന്ന് ഞാൻ കരുതുന്നു. തിരികെ വന്ന് മൂന്നാലു വർഷം രാജാവായി കളിക്കാൻ കോലിക്ക് കഴിയും. തൻ്റെ മാനസിക നിലയും റോളും മനസ്സിലാക്കാനാവും. തുടർന്ന് ഒരു ടീം കളിക്കാരനായി കളിക്കാനും അവനു കഴിയും.”- ശാസ്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more